'ഈ ചില്ലുകൂട്ടില്‍ ഇരിക്കുന്നതെല്ലാം സവര്‍ണ പലഹാരങ്ങളാണോ?' ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നു; 'ഷെഫീക്കിന്റെ സന്തോഷം' ടൈറ്റില്‍ പോസ്റ്റര്‍

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന് പേരിട്ട ചിത്രം അവതാരകനും നടനും സംവിധായകനുമായ അനൂപ് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പഴയ ചായക്കടയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് പോസ്റ്റര്‍. ചില്ലുകൂട്ടിലുള്ള പലഹാരങ്ങളും കെട്ടിതൂക്കിയ പഴക്കുലയും ഒരു മേശയും കസേരയും ഒക്കെയാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്.

”ഈ.. ചില്ല് കൂട്ടില്‍ ഇരിക്കുന്നതെല്ലാം.. സവര്‍ണ്ണ പലഹാരങ്ങളാണോ..?” എന്ന വാചകവും പോസ്റ്ററിലുണ്ട്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

അതേസമയം, മേപ്പടിയാന്‍ ആണ് ഉണ്ണി മുകുന്ദന്റെതായി റിലീസിന് ഒരുങ്ങുന്നത്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. ഭ്രമം ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളാകുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിലും മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ട്വല്‍ത്ത് മാനിലും ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രവി തേജ നായകനാകുന്ന ഖിലാഡി എന്ന തെലുങ്ക് ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. ബ്രൂസ്‌ലി ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്