മലയാളികള്‍ കാത്തിരിക്കുന്ന കല്യാണം ഇവരുടേതോ?..; വാര്‍ത്തകളോട് പ്രചരിച്ച് ഉണ്ണി മുകുന്ദന്‍

അടുത്തിടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പേരാണ് ഉണ്ണി മുകുന്ദന്റെയും അനുശ്രീയുടെയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ചെയ്യാന്‍ ഒരുങ്ങുകയാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാകും ഇവരുടെ വിവാഹം എന്ന് ചോദിച്ചു കൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടതോടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍.

പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിനോടാണ് നടന്‍ പ്രതികരിച്ചത്. ‘മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്ന ക്യാപ്ഷനോടെ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു ഈ പേജില്‍ വന്നത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചത്. ”ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം?” എന്നാണ് ഉണ്ണി ചോദിക്കുന്നത്. ഗോസിപ്പ് വാര്‍ത്തകള്‍ കണ്ട് മനസ് മടുത്തതിന് ശേഷമാണ് താരം പ്രതികരിച്ച് എത്തിയത് എന്നാണ് ഉണ്ണിയുടെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നത്.

നേരത്തെ ഗണേശോത്സവ വേദിയില്‍ ഉണ്ണി മുകുന്ദനൊപ്പം അനുശ്രീ പങ്കെടുത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉണ്ണിയുടെ ‘തത്സമയം ഒരു പെണ്‍കുട്ടി’ എന്ന ചിത്രത്തിലെ ‘എന്തേ ഹൃദയതാളം’ എന്ന ഗാനത്തിനൊപ്പം അനുശ്രീ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് അനുശ്രീയും ഉണ്ണിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ താന്‍ ഇപ്പോള്‍ വിവാഹം ചെയ്യാനുള്ള പ്ലാനില്‍ അല്ലെന്ന് അനുശ്രീയും നേരത്തെ വ്യക്തമാക്കിയിരുന്നു. വിവാഹത്തെ സീരിയസ് ആയി കാണാന്‍ പ്രാപ്ത ആകുമ്പോള്‍ മാത്രമേ താന്‍ അത് ചെയ്യൂ എന്നായിരുന്നു നടി പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ