ഭയങ്കര വെയിലും ചൂടുമാണ്, തലവേദനയായി.. സമ്മേളനത്തിന് നില്‍ക്കാതെ ഉണ്ണിക്കണ്ണന്‍; വിക്രവാണ്ടിയിലെ വീഡിയോ വൈറല്‍

വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മലയാളി ആരാധകന്‍ ഉണ്ണിക്കണ്ണന്റെ വീഡിയോ വൈറല്‍. സമ്മേളനത്തിന് ഒരു ദിവസം മുമ്പ് തന്നെ ഉണ്ണിക്കണ്ണന്‍ വിക്രവാണ്ടിയില്‍ എത്തിയിരുന്നു. മിഠായിയുമായി എത്തിയ ഉണ്ണിക്കണ്ണന്‍ സമ്മേളനത്തിന് എത്തിയവര്‍ക്കെല്ലാം മിഠായി വിതരണം ചെയ്തു.

കേരളത്തില്‍ നിന്നു വന്ന ആരാധകനാണ് താനെന്ന് ഉണ്ണിക്കണ്ണന്‍ പറയുമ്പോള്‍ അടുത്തു നില്‍ക്കുന്ന പലരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കഴുത്തിലും കയ്യിലുമെല്ലാം വിജയ്യുടെ ഫോട്ടോ തൂക്കിയാണ് ഉണ്ണിക്കണ്ണന്‍ നടന്നത്. എന്നാല്‍ അമിതമായ ചൂട് കാരണം സമ്മേളനം തുടങ്ങുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കണ്ണന്‍ തിരികെ പോവുകയായിരുന്നു.

”തനിച്ചാണ് വന്നത്. ഞാന്‍ ഈ മുടിയും താടിയും വച്ചിരിക്കുന്നത് വൈറലാകാനല്ല. എനിക്ക് വിജയ് സാറിനെ ഒന്ന് കാണണം. അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോള്‍ കാണാന്‍ പോയിരുന്നു. അന്ന് ഒരു മിന്നായം പോലെ കണ്ടു. ഇപ്പോള്‍ എല്ലാവരും എന്നെ ചീത്ത പറഞ്ഞ് ഓടിക്കുകയാണ്. ഞാനെന്തു തെറ്റാണ് ചെയ്തത്. കാശുള്ളവന് മാത്രമേ ഇതൊക്കെ പറ്റൂ.”

”എന്നെ പോലൊരാള്‍ക്ക് എങ്ങനെ പറ്റാനാണ്. വിജയ് അണ്ണനെ ഒന്ന് കാണാന്‍ പറ്റിയാല്‍ മതി. അടുത്ത പടത്തിലെങ്കിലും അണ്ണന്റെ പുറകില്‍ നിന്നാല്‍ മതി, ഡയലോഗ് ഒന്നും വേണ്ട. എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്തു തരാമോ? ഇതൊന്നും കാണുന്ന ഒരു സിനിമാ താരങ്ങളും സങ്കടപ്പെടേണ്ട, നിങ്ങളുടെ കൂടെയെല്ലാം എനിക്ക് അഭിനയിക്കണം.”

”സമ്മേളനത്തിന് ഞാന്‍ നില്‍ക്കുന്നില്ല. ഭയങ്കര വെയിലും ചൂടുമാണ്. തലവേദന എടുക്കുന്നു. നേരം വൈകിയാല്‍ തിരിച്ചു വണ്ടിയും ലഭിക്കില്ല. പത്ത് കിലോമീറ്ററോളം നടന്നു കഴിഞ്ഞു. വയ്യാത്ത കാരണമാണ് തിരിച്ചു വരുന്നത്. എല്ലാവരും പിന്തുണയ്ക്കുക” എന്നാണ് ഉണ്ണിക്കണ്ണന്‍ വീഡിയോയില്‍ പറഞ്ഞത്.

Latest Stories

ടീം ഇന്ത്യക്ക് വലിയ തിരിച്ചടി, പരിക്ക് കാരണം സ്റ്റാര്‍ പേസര്‍ മൂന്ന് മാസത്തേക്ക് പുറത്ത്

മുനമ്പത്ത് വഖഫ് നിയമത്തിന്റെ പേരില്‍ തീരദേശവാസികളെ കുടിയൊഴിപ്പിക്കാന്‍ നീക്കം; വോട്ട് ബാങ്കിന് വേണ്ടി എല്‍ഡിഎഫും യുഡിഎഫും പിന്തുണ നല്‍കുന്നുവെന്ന് ബിജെപി

ഇന്ന് ബാലൺ ഡി ഓർ രാത്രി; മെസിയും റൊണാൾഡോയും ഇല്ലാതെ പുതിയ യുഗം ആരംഭിക്കുന്നു

എട്ട് കോടി നല്‍കിയില്ല, ബിസിനസുകാരനായ 54കാരനെ കൊലപ്പെടുത്തി കത്തിച്ചു; 29കാരിയായ ഭാര്യയും സുഹൃത്തുക്കളും പിടിയില്‍

ഒന്നും കാണാന്‍ പറ്റുന്നില്ല.. ആക്ഷന്‍ രംഗത്തിനിടെ പരിക്കേറ്റു, പിന്നാലെ സര്‍ജറി: അജയ് ദേവ്ഗണ്‍

വന്‍ മുന്നേറ്റവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍; ലാഭക്കുതിപ്പ് 16 ശതമാനം; രണ്ടാംപാദത്തിലെ വരുമാനം 1086കോടി; 6800 കിടക്കകകളിലേക്ക് ആശുപത്രിയെ ഉയര്‍ത്തുമെന്ന് ആസാദ് മൂപ്പന്‍

ഐപിഎല്‍ ലേലം 2025: ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ അന്തിമ നിലനിര്‍ത്തല്‍ പട്ടിക സമര്‍പ്പിച്ചു, സൂപ്പര്‍ താരം പുറത്തേക്ക്!

ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു; ഭരണഘടന അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി

രാജ്യത്ത് സെൻസസ് നടപടികൾ അടുത്ത വർഷം ആരംഭിക്കുമെന്ന് റിപ്പോർട്ട്; ജാതി സെൻസസ് ഉണ്ടാകില്ല

"ഗംഭീർ എന്നോട് മത്സരത്തിനിടയിൽ പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല"; തുറന്ന് പറഞ്ഞ് നിതീഷ് കുമാർ; സംഭവം ഇങ്ങനെ