വെട്ടിത്തിളങ്ങുമോ ചുറ്റിത്തിരിയുമോ? വരുന്നു മമ്മൂട്ടി ചിത്രങ്ങള്‍

പുതുവർഷത്തിൽ സ്റ്റൈലിഷ് ആയി തിയേറ്ററുകളിൽ എത്താനൊരുങ്ങി മമ്മൂട്ടി. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സിനിമയ്ക്കായി ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരുമെന്നും കുറച്ച് ഭാഗങ്ങൾ റീഷൂട്ട് ചെയ്യേണ്ടതുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു. എന്നാൽ ഒടുവിൽ ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിക്കുകയായിരുന്നു. 2025 ഫെബ്രുവരി 14 നാണ് ചിത്രം തിയേറ്ററിൽ എത്തുക എന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ബസൂക്ക മാത്രമല്ല, സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മറ്റ് സിനിമകളും ഈ വർഷം തിയേറ്ററുകളിലെത്തുന്നുണ്ട്.

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്’ എന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആണ് അതിൽ മുന്നിലുള്ളത്. ഡോ നീരജ് രാജനും ഡോ സുരേഷ് രാജനും തിരക്കഥയെഴുതിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് മമ്മൂട്ടി കമ്പനി ആണ് നിർമ്മാണം നിർവ്വഹിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റ് ഈ വർഷം ആദ്യം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ‘ ‘മെഗാസ്റ്റാർ 428’ എന്ന താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം, മമ്മൂട്ടി-മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയ സൂപ്പർതാരങ്ങൾ ഒന്നിക്കുന്ന മഹേഷ് നാരായണൻ്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.

മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന ചിത്രം എന്ന രീതിയിലാണ് ‘മെഗാസ്റ്റാർ 428’ ശ്രദ്ധ നേടുന്നത്. അതുകൊണ്ട് താനെന്ന ചിത്രത്തിന് വൻ ഹിപ്പാൻ ഉള്ളത്. മമ്മൂട്ടിയുടെ സിനിമയിലെ ലുക്കും, നാഗർ കോവിലിൽ ചിത്രീകരണത്തിന് എത്തിയപ്പോഴുള്ള ലൊക്കേഷൻ ചിത്രങ്ങളുമെല്ലാം ആരാധകർക്കിടയിൽ വളരെ പെട്ടെന്നാണ് വൈറലായത്.

അതേസമയം, മറ്റൊരു ട്വൻ്റി ട്വൻ്റി എന്നാണ് മഹേഷ് നാരായണൻ്റെ പുതിയ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിൻ്റെ രചനയും നിർവഹിക്കുന്നത്. വമ്പൻ താരനിരയെ കൂടാതെ, രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ് തുടങ്ങി നിരവധി താരങ്ങളും മഹേഷ് നാരായണൻ്റെ പ്രോജക്ടിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പേരിടാത്ത ഈ പ്രോജക്ടിൽ പ്രശസ്ത നടൻ പ്രകാശ് ബെലവാടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ശ്രീലങ്കയ്‌ക്ക് പുറമെ അബുദാബി, ഡൽഹി, കൊച്ചി, ഹൈദരാബാദ്, തായ്‌ലൻഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലയാണ് സിനിമയുടെ ചിത്രീകരണം എന്നാണ് റിപോർട്ടുകൾ. നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്