വസ്ത്രധാരണം മൂലം മുസ്ലിങ്ങളും, മുസ്ലിമായതു കൊണ്ട് ഹിന്ദുക്കളും വീട് വാടകയ്ക്ക് തരുന്നില്ല: ഉര്‍ഫി ജാവേദ്

മുംബയ് നഗരത്തില്‍ തനിക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ ആരും തയ്യാറാകുന്നില്ലെന്ന് ബിഗ് ബോസ് താരവും നടിയുമായ ഉര്‍ഫി ജാവേദ്. തന്റെ വസ്ത്രധാരണ രീതി ഇഷ്ടമല്ലാത്തതിനാല്‍ മുസ്ലീങ്ങളും, മുസ്ലീമായതിനാല്‍ ഹിന്ദുക്കളും വീട് തരുന്നില്ലൊണ് നടിയുടെ ആരോപണം. എന്നാല്‍ മറ്റു ചിലര്‍ക്ക് രാഷ്ട്രീയ നിലപാടുകളുടെ പ്രശ്നമാണെന്നും ഉര്‍ഫി വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് താന്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ നടി തുറന്നുപറഞ്ഞത്. മുംബയില്‍ താമസസ്ഥലം കണ്ടെത്താന്‍ വിഷമമാണെന്ന് പറഞ്ഞ നടിയെ ആശ്വസിപ്പിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. മുംബയ് വിട്ട് പോരാന്‍ തയ്യാറാണെങ്കില്‍ താമസസ്ഥലം ശരിയാക്കി തരാമെന്നാണ് ആരാധകര്‍ പറയുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും നേരിടേണ്ടി വന്ന നടിയാണ് ഉര്‍ഫി ജാവേദ്.

പൊതുസ്ഥലത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് കാണിച്ച് നടിക്കെതിരെ ബി ജെ പി നേതാവ് ചിത്രാ കിഷോര്‍ നേരത്തെ മുംബയ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Latest Stories

ട്രംപിന്റെ പ്രൊമോഷനും ഫലിച്ചില്ല; ഇലോണ്‍ മസ്‌കിനെ കൈവിട്ട് യുഎസ്; ടെസ്ല വാങ്ങാന്‍ ആളില്ല

'സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി'; എമ്പുരാനെതിരെ സീറോ മലബാർ സഭ

ഡൽഹി കലാപം; ബിജെപി മന്ത്രി കപിൽ മിശ്ര കുറ്റക്കാരൻ, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

എമ്പുരാനെ വീഴ്ത്തിയോ കാളി ? തമിഴ്നാട്ടിൽ ജയിച്ചത് ആര്..?

നിലപാട് തിരുത്തി; ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി

ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ, സിനിമയില്ലേല്‍ ഒരു തട്ടുകട തുടങ്ങും: സീമ ജി നായര്‍

INDIAN CRICKET: സെഞ്ച്വറി അടിച്ചിട്ടും ഉപകാരമില്ല, ഇഷാന്‍ കിഷനിട്ട് വീണ്ടും പണിത് ബിസിസിഐ, ആ മൂന്ന് താരങ്ങള്‍ക്ക് പുതിയ കരാര്‍ നല്‍കും, റിപ്പോര്‍ട്ട് നോക്കാം

IPL 2025: അവന്റെ ആ കൊമ്പത്തെ പേരും പെരുമയും ഇല്ലെങ്കിൽ ഇപ്പോൾ ടീമിൽ നിന്ന് പുറത്താണ്, ഇന്ത്യൻ താരത്തെ വിമർശിച്ച് മൈക്കിൾ വോൺ

'പാർലമെൻററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നു'; വിമർശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ട്

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു; വാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍