പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച് വീഡിയോ ചിത്രീകരണം നടത്തിയതിന് ഉര്‍ഫി ജാവേദ് ദുബായിയില്‍ തടവിലായതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഷൂട്ടിംഗിനെത്തിയ താരം ശരീരം തുറന്ന് കാട്ടുന്ന വസ്ത്രം ധരിച്ച് പൊതുഇടത്തില്‍ ഷൂട്ടിംഗിനെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തു എന്നായിരുന്നു മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ ഇതിനെ ട്രോളിക്കൊണ്ട് തന്റെ ജയില്‍വാസത്തിന്റെ വീഡിയോ എന്ന രീതിയില്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യുകയാണ് താരം.
മുഴുവന്‍ ഇന്ത്യയും ഇപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇതാണ് എന്നാണ് വീഡിയോയില്‍ ഉര്‍ഫി പറയുന്നത്. തന്റെ അറസ്റ്റ് വാര്‍ത്ത ആഘോഷമാക്കിയവര്‍ക്കുളള മറുപടിയായിട്ടാണ് താരം ഇത് പറയുന്നത്. മനസിലാകാത്തവര്‍ പോയി ഗൂഗിള്‍ ചെയ്ത് നോക്കാനും താരം ആവശ്യപ്പെടുന്നുണ്ട്.
ലൊക്കേഷനിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാന്‍ പൊലീസ് എത്തിയതായിരുന്നെന്നും, അതല്ലാതെ തന്റെ വസ്ത്രമല്ല പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്നും ഉര്‍ഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ഉര്‍ഫി ജാവേദിനെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തിയതിന് മുംബയ് പൊലീസ് കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.