മൂന്ന് മിനിറ്റ് മാത്രമുള്ള ഗാനത്തിനായി ഉര്‍വശി വാങ്ങിയത് കോടികള്‍! ചിരഞ്ജീവി ചിത്രത്തിലെ പ്രതിഫല കണക്ക് പുറത്ത്

ചിരഞ്ജീവി ചിത്രം ‘വാള്‍ട്ടയര്‍ വീരയ്യ’ ജനുവരി 13ന് പൊങ്കല്‍ റിലീസ് ആയാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ‘ബോസ്’ പാര്‍ട്ടി എന്ന ഗാനം. ബോളിവുഡ് സുന്ദരി ഉര്‍വശി റൗട്ടേല ആണ് ഈ ഐറ്റം ഗാനരംഗത്തില്‍ എത്തിയത്. ഈ ഗാനത്തിനായി ഉര്‍വശി വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗാനരംഗത്തില്‍ അഭിനയിക്കാനായി രണ്ട് കോടി രൂപ ഉര്‍വശി വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനോട് ചേര്‍ത്ത് വായിക്കപ്പെട്ട ഗോസിപ്പുകളില്‍ നിറഞ്ഞ താരമാണ് ഉര്‍വശി. 2018ല്‍ ഋഷഭും ഉര്‍വശിയും ഡേറ്റിംഗില്‍ ആയിരുന്നുവെന്നും ആ ബന്ധം പെട്ടെന്ന് അവസാനിച്ചെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

മോഡിലിംഗ് രംഗത്തും വളരെ പെട്ടെന്ന് ഉയര്‍ച്ച നേടിയ താരമാണ് ഉര്‍വശി. തന്റെ പ്രശസ്തി കൊണ്ടു തന്നെയാണ് ഉര്‍വശി ഇത്ര വലിയ തുക പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഉര്‍വശി മാത്രമല്ല ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്ത പ്രകാശ് രാജും ഞെട്ടിക്കുന്ന പ്രതിഫലമാണ് വാങ്ങിയത്.

ഒന്നര കോടി രൂപ താരം പ്രതിഫലമായി കൈപറ്റിയെന്നാണ് വിവരം. പത്ത് ദിവസം കൊണ്ട് ലോകമെമ്പാടും സിനിമ 200 കോടി ബോകസോഫീസ് കലക്ഷനാണ് സിനിമ നേടിയത്. ശ്രുതി ഹാസന്‍ ആണ് വാള്‍ട്ടയര്‍ വീരയ്യയില്‍ നായികയായത്. രവി തേജ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവചരിപ്പിച്ചത്.

കാതറിന്‍ തെരേസ, രാജേന്ദ്ര പ്രസാദ്, ബോബി സിംഹ, സത്യരാജ്, നാസര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. അതേസമയം, 2017ല്‍ പുറത്തിറങ്ങിയ ‘കൈദി നമ്പര്‍ 150’ എന്ന ചിത്രത്തിന് ശേഷം ചിരഞ്ജീവിയുടെ തിയേറ്ററില്‍ വിജയിക്കുന്ന ചിത്രമാണ് വാള്‍ട്ടയര്‍ വീരയ്യ. ഇതിന് മുമ്പ് എത്തിയ സെയ്‌റാ നരംസിംഹ റെഡ്ഡി, ആചാര്യ, ഗോഡ്ഫാദര്‍ എന്നീ സിനിമകള്‍ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ