'കാന്താര' പ്രീക്വലില്‍ നായിക ഉര്‍വശി റൗട്ടേല; പ്രതിഫലം കോടികള്‍

‘കാന്താര 2’വില്‍ നായികയാവുന്നത് ബോളിവുഡ് താരം ഉര്‍വശി റൗട്ടേല. കഴിഞ്ഞ ദിവസം ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. ‘കാന്താര 2’ എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി ഉര്‍വശി കുറിച്ചത്. ഇതോടെയാണ് ഉര്‍വശിയാകും ചിത്രത്തിലെ നായിക എന്ന വാര്‍ത്തകള്‍ എത്തിയത്.

ഒരു സിനിമയ്ക്കായി 20 കോടി വരെയാണ് ഉര്‍വശിയുടെ പ്രതിഫലം. ചിരഞ്ജീവി ചിത്രം ‘വാള്‍ട്ടയര്‍ വീരയ്യ’യില്‍ ഒരു ഗാനരംഗത്തില്‍ അഭിനയിക്കാന്‍ മാത്രം 2 കോടിയാണ് ഉര്‍വശി വാങ്ങിയത് എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അതിനാല്‍ തന്നെ തന്റെ പ്രതിഫലം ഉര്‍വശി വീണ്ടും കൂട്ടാനാണ് സാധ്യത.

അതേസമയം, കാന്താരയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ തുടങ്ങാനാണ് പദ്ധതി. ചിത്രീകരണത്തിന്റെ ഒരു ഘട്ടം മഴക്കാലത്ത് നടത്തേണ്ടതായതുകൊണ്ടാണ് ജൂണ്‍ വരെ കാത്തിരിക്കുന്നത്. കാന്താരയുടെ ആദ്യ ഭാഗം ഇനിയാണ് വരാനിരിക്കുന്നത് എന്നാണ് ഋഷഭ് ഷെട്ടി ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്.

കാന്താരയുടെ രണ്ടാം ഭാഗമാണ് പ്രേക്ഷകര്‍ കണ്ടത്. ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും എന്നാണ് ഋഷഭ് ഷെട്ടി പറഞ്ഞത്. 2024 ഏപ്രില്‍/മെയ് മാസത്തില്‍ പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര 2 എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ