വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം നേടി 'ഉയരെ'; അഭിമാന നിമിഷം പങ്കുവെച്ച് സംവിധായകന്‍

“ഉയരെ” ചിത്രത്തിന് വീണ്ടും അന്താരാഷട്ര പുരസ്കാരം. ജര്‍മ്മനിയില്‍ നിന്നും അംഗീകാരം ലഭിച്ചതായി സംവിധായകന്‍ മനു അശോക് അറിയിച്ചിരിക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ ചിത്രമാണ് പാര്‍വതി നായികയായ ഉയരെ.

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സ്റ്റുഡ്ഗാര്‍ട്, ജര്‍മ്മനിയിലാണ് ഉയരെ ആദരിക്കപ്പെട്ടത്. ഓഡിയന്‍സ് പോള്‍ അവാര്‍ഡാണ് മനു അശോകിന് ലഭിച്ചിരിക്കുന്നത്. മുഖം വികൃതമാക്കിയ ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതാണ് ചിത്രം പറയുന്നത്.

ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം 2019-ലാണ് റിലീസ് ചെയ്തത്. മനു അശോകിന്റെ ആദ്യ സംവിധാന സംരംഭമാണ് ഉയരെ. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ബോബി-സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദര്‍ ആണ്. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ