പാർവതിയുടെ 'ഉയരെ' ബോസ്റ്റൺ ചലച്ചിത്രമേളയിലേക്ക്; ചിത്രം തിരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കു വെച്ച് അണിയറ പ്രവർത്തകർ

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് “ഉയരെ”. മനു അശോകൻ സംവിധാനം ചെയ്ത ഈ സിനിമ നൂറു ദിവസങ്ങൾ കഴിഞ്ഞും തീയേറ്ററുകളിൽ ഉണ്ട്. പാർവതിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമ എന്ന് നിരൂപകർ പുകഴ്ത്തിയ ഈ സിനിമ ബോസ്റ്റൺ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് ഈ സന്തോഷം പങ്കു വെച്ചത്.

ഉയരെയുടെ ഔദ്യോഗിക ഫെയ്സ്‌ബുക്ക് പേജിലൂടെ ആണ് അണിയറ പ്രവർത്തകർ ഈ സന്തോഷ വാർത്ത അറിയിച്ചത്. നിങ്ങൾ ഇപ്പോഴും തന്നു കൊണ്ടിരിക്കുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് ഈ വിവരം അറിയിച്ചു കൊണ്ട് ഉയരെ ഫെയ്സ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്

Read more

“ഉയരെയിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് പാർവതി എത്തുന്നത്. മനു അശോകന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു “ഉയരെ”. ബോബി സഞ്ജയന്റിന്റേതായിരുന്നു തിരക്കഥ. പാർവതിക്കൊപ്പം ആസിഫ് അലി, സിദ്ദിക്ക്, ടൊവിനോ തോമസ്, അനാർക്കലി മരിക്കാർ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സിനിമയുടെ നൂറാം ദിനാഘോഷം ഈയടുത്ത് കൊച്ചിയിൽ നടന്നിരുന്നു