മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

സജീദ്. എ സംവിധാനം ചെയ്ത് കിഷോറും ശ്രുതി മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വടക്കൻ’ കാൻ ചലച്ചിത്രമേളയുടെ മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ പ്രദർശിപ്പിക്കുന്ന ഏഴു ചിത്രങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. റസൂൽ പൂക്കുട്ടി, കീക്കോ നകഹര, ബിജിബാൽ, ഉണ്ണി ആർ. എന്നിവർ അണിയറയിൽ ഒരുക്കുന്ന ‘വടക്കൻ’ ഈ വിഭാഗത്തിൽ ഇടംനേടുന്ന ഏക മലയാളചിത്രമാണ്.

ഫിലിം മാർക്കറ്റുകളിൽ പ്രധാനമായ കാനിൻ്റെ മാർഷെ ദു ഫിലിമിൽ ചിത്രം പ്രദർശിപ്പിക്കുന്നത് ഒട്ടനവധി വൈവിധ്യമാർന്ന ചിത്രങ്ങൾക്കൊപ്പമാണ്. “‘വടക്കൻ’ ഫാൻസ്റ്റിക്  പവലിയനിൽ പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനകരമാണ്. മലയാള സിനിമയുടെ വൈവിധ്യതയും കേരളത്തിൻ്റെ സംസ്കാരവും ഇത്തരമൊരു കഥയിലൂടെ നിഗൂഡതയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരിൽ അത് ഏറെ പ്രതീക്ഷ സൃഷ്ടിക്കുന്നു.” മേളയുടെ സംഘടകർ അഭിപ്രായപ്പെട്ടു.

ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പിൻ്റെ സഹസ്ഥാപനമായ ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെ ബാനറിലാണ് ‘വടക്കൻ’ നിർമ്മിച്ചിരിക്കുന്നത്. പുരാതന വടക്കേ മലബാറിലെ നാടോടിക്കഥകളുടെ കഥാതന്തുവിൽ ഒരുങ്ങുന്ന ഒരു സൂപ്പർനാച്ചുറൽ ത്രില്ലറാണ് ‘വടക്കൻ’.

“ലോകോത്തര അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ഒന്നിപ്പിച്ച് രാജ്യാന്തര, ഹൈപ്പർലോക്കൽ ആഖ്യാനങ്ങളെ ഒന്നാക്കി ഇന്ത്യൻ സിനിമയെ പുനർനിർവചിക്കുക എന്നതാണ് ‘വടക്കനി’ലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്”, ഓഫ്‌ബീറ്റ് മീഡിയ ഗ്രൂപ്പ് സ്ഥാപകനും ചിത്രത്തിൻ്റെ നിർമ്മാതാവുമായ ജയ്ദീപ് സിംഗ് പറഞ്ഞു. “കാനിലെ ഈ പ്രദർശനം ഞങ്ങൾക്ക് അഭിമാനകരമായ നേട്ടമാണ്. സൂപ്പർനാച്ചുറൽ ത്രില്ലറായ ‘വടക്കൻ’ ഒരു അഭിമാന പ്രൊജക്ടാണ്; ലോകമെമ്പാടും പ്രേക്ഷക ശ്രദ്ധനേടാൻ ഏറെ സാധ്യതയുള്ള കേരളത്തിൻ്റെ സാംസ്കാരിക പൈതൃകം മുന്നോട്ടുവെയ്ക്കുന്ന ചിത്രം.”, അദ്ദേഹം കൂട്ടിച്ചേർത്തു. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതികൾ നിലവിലുണ്ട്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്

അതേസമയം മെയ് 14 മുതൽ 25 വരെയാണ് എഴുപത്തിയേഴാമത് കാൻ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഇത്തവണ പ്രധാന മത്സരവിഭാഗമായ പാം ഡി ഓറിൽ പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്. 30 വർഷങ്ങൾക്ക് ശേഷം കാനിലെ പാം ഡി ഓർ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

 യോർഗോസ് ലാന്തിമോസിന്റെ ‘കൈൻഡ്സ് ഓഫ് കൈൻഡ്നെസ്സ്’, ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ‘മെഗലോപൊളിസ്’, അലി അബ്ബാസിയുടെ ‘അപ്രന്റിസ്’ തുടങ്ങീ ചിത്രങ്ങളും ഇത്തവണ പാം ഡി ഓർ മത്സരവിഭാഗത്തിലുണ്ട്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍