അജിത്ത് ചിത്രം ‘വലിമൈ’യുടെ ക്ലൈമാക്‌സ് ജാക്കി ചാന്റെ ‘ന്യു പൊലീസ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ കോപ്പിയെന്ന് സോഷ്യല്‍ മീഡിയ. വലിമൈയുടെയും ന്യൂ പൊലീസ് സ്റ്റോറിയുടെയും ക്ലൈമാക്‌സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഫെബ്രുവരി 24ന് ആണ് വിലമൈ തിയേറ്ററുകളിലെത്തിയത്. 127 കോടിയാണ് ഇതുവരെ ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നത്. തമിഴ് നാട്ടില്‍ മാത്രം 76 കോടി കളക്ട് ചെയ്യാന്‍ ചിത്രത്തിനായി. മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ എന്ന പൊലീസ് ഓഫീസറുടെ റോളിലാണ് അജിത് കുമാര്‍ എത്തുന്നത്. ചെന്നൈ നഗരത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനൊരു അറുതി വരുത്താനുള്ള പൊലീസിന്റെ ശ്രമങ്ങളുമാണ് സിനിമ പറയുന്നത്.
ചിത്രത്തിലെ ബൈക്ക് സ്്റ്റണ്ടുകളും കാര്‍ റേസിംഗ് സീനുകളും ഞെട്ടിപ്പിച്ചു എന്നാണ പ്രേക്ഷകര്‍ പറയുന്നത്. 2004ല്‍ ആണ് ജാക്കി ചാന്‍ ചിത്രം ന്യൂ പൊലീസ് സ്റ്റോറി പുറത്തിറങ്ങിയത്. ചേസിംഗും ഫയറിംഗും ഒക്കെയുള്ള ത്രില്ലര്‍ ചിത്രമാണ്. ഒരു റോബറിയും അതിന് പിന്നാലെയുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ.