തിയേറ്ററുകളില്‍ ആറാടി അജിത്തിന്റെ വലിമൈ; ആദ്യദിനം റെക്കോഡ് കളക്ഷന്‍

അജിത്ത് നായകനായി എത്തിയ ‘വലിമൈ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തതിനു പിന്നാലെ തിയേറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ മാത്രം 650 ല്‍ അധികം തിയറ്ററുകളില്‍ ഒന്നിലധികം സ്‌ക്രീനുകളിലും പ്രദര്‍ശനസമയങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ മൊത്തത്തില്‍ ചിത്രം 76 കോടി കളക്റ്റ് ചെയ്തപ്പോള്‍ മറ്റു ഭാഗങ്ങളില്‍ നിന്ന് 20 കോടി നേടി. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്‌നാട്ടില്‍ 30 കോടിയാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ആണ് വലിമൈയുടേതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംവിധായകന്‍ എച്ച് വിനോദിന്റെ മുന്‍സിനിമകളും പ്രശസ്തങ്ങളാണ്. ചതുരംഗ വേട്ടൈ, തീരന്‍ അധികാരം ഒന്ന്, നേര്‍കൊണ്ട പാര്‍വൈ എന്നീ സൂപ്പര്‍ ഹിറ്റുകളാണ് എച്ച് വിനോദിന്റെ മുന്‍ചിത്രങ്ങള്‍. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ യുവാന്‍ ശങ്കര്‍ രാജയാണ്. ഛായാഗ്രഹണം – നിരവ് ഷാ. ബോണി കപൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഹുമ ഖുറേഷിയാണ് നായികയായി എത്തിയത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?