ഷൂട്ടിംഗിനിടെ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് അജിത്ത്, വീഡിയോ

വലിമൈ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ അജിത്തിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. താരത്തിന് സംഭവിച്ച അപകടത്തിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അപകടരംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ബൈക്ക് റേസ് രംഗം ചിത്രീകരിക്കുന്നതിന് ഇടയിലാണ് അജിത് ബൈക്കില്‍ നിന്നും തെറിച്ചു വീണത്. താരം വീണയുടനെ അണിയറ പ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പരിക്ക് വക വെയ്ക്കാതെ താരം ഷൂട്ടിംഗ് തുടരാന്‍ സന്നദ്ധനാവുകയായിരുന്നു.

നേര്‍ക്കൊണ്ട പാര്‍വൈ ചിത്രത്തിന് ശേഷം സംവിധായകന്‍ എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ. ഐശ്വരമൂര്‍ത്തി ഐപിഎസ് എന്ന കഥാപാത്രമായാണ് അജിത്ത് ചിത്രത്തില്‍ വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂര്‍ ആണ് നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുകുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ