'എത്ര കോടി തന്നിട്ടും കാര്യമില്ല '; 300 കോടി രൂപയുടെ ഒ.ടി.ടി ഓഫര്‍ നിരസിച്ച് വലിമൈ

അജിത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വലിമൈ ഒടിടി ഓഫര്‍ നിരസിച്ചു. ജനുവരി 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് ഭീഷണി ഉയര്‍ന്നതോടെ റിലീസ് മാറ്റിയിരുന്നു. റിലീസ് മാറ്റിയതോടെ നിരവധി ഓഫറുകളാണ് ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ അജിത്ത് ചിത്രത്തിനായി 300 കോടി രൂപയാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോം ഡയറക്ട് റിലീസിനായി നിര്‍മ്മാതാവായ ബോണി കപൂറിന് വാഗ്ദാനം ചെയ്തത്.

എന്നാല്‍ ഈ ഓഫര്‍ ബോണി കപൂര്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് വലിമൈ റിലീസിനൊരുങ്ങുന്നത്.

വലിമൈയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്. എച്ച്. വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്. ബോണി കപൂര്‍ നിര്‍മ്മിച്ച വലിമൈയില്‍ ബോളിവുഡ് താരം ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം രാജ്യത്ത് ഒമൈക്രോണ്‍ ഭീതി വര്‍ദ്ധിച്ചതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് നീട്ടിവെച്ചത്. ഷാഹിദ് കപൂര്‍ നായകനായ ജെഴ്‌സി, എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, അക്ഷയ് കുമാര്‍ നായകനായ പൃഥ്വിരാജ് തുടങ്ങിയവയാണ് റിലീസ് മാറ്റിയ വമ്പന്‍ ചിത്രങ്ങളില്‍ ചിലത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ