തകര്‍പ്പന്‍ നൃത്തച്ചുവടുകളാല്‍ വിസ്മയിപ്പിച്ച് ഷെയ്ന്‍; വലിയ പെരുന്നാളിലെ വീഡിയോ ഗാനം

ഷെയ്ന്‍ നിഗം നായകനായെത്തുന്ന വലിയ പെരുന്നാളിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ചിത്രത്തിലെ താഴ്‌വാരങ്ങള്‍ എന്ന ഗാനമാണ് റിലീസ് ചെയ്ത്. ഷെയ്‌നിന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ കാഴ്ച്ചക്കാരെ വിസ്മയിക്കുന്നതാണ്. റെക്‌സ് വിജയന്‍ ഈണമിട്ട് പാടിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അന്‍നര്‍ അലിയുടേതാണ്. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരു പിടി ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും അവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്. അന്തരിച്ചു പോയ പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വലിയ പെരുന്നാള്‍. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. “എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്” എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ഹിമിക ബോസാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം സുരേഷ് രാജന്‍. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

IPL 2025: ആ കാരണം കൊണ്ടാണ് ശ്രേയസിന് സ്ട്രൈക്ക് നൽകാതെ അടിച്ചുപറത്തിയത്, ഇന്നിംഗ്സ് അവസാനം ശശാങ്ക് സിങ് പറഞ്ഞത് ഇങ്ങനെ

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്