വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു? രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് പ്രവചനം..

നടി വനിത വിജയകുമാറിന്റെ സ്വകാര്യ ജീവിതം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരം നാലാമതും വിവാഹിതയാകുന്ന എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വനിത പ്രതികരിച്ചിരുന്നു. വനിതയുടെ വിവാഹത്തെ കുറിച്ച് ഒരു ജോത്സ്യന്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വനിതയുടെ നാലാമത്തെ വിവാഹത്തെ കുറിച്ചാണ് ജോത്സ്യന്‍ പറയുന്നത്. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ മാറി വനിത അടുത്ത വര്‍ഷം വിവാഹം കഴിക്കുമെന്നാണ് ജ്യോത്സന്‍ പറയുന്നത്. നിങ്ങളൊരു ബ്രഹ്മചാരിയായിട്ടൊന്നും ജീവിക്കില്ല. അടുത്ത വിവാഹം നടക്കുന്നത് 2022 ലെ ആറാം മാസത്തിലായിരിക്കുമെന്ന് കൂടി ജ്യോത്സന്‍ പറയുന്നു.

ജ്യോത്സ്യന്റെ വാക്കുകള്‍ ചിരിയോടെ കേട്ട വനിതയോട് തമാശ അല്ലെന്നും അടുത്ത വര്‍ഷം സംഭവിക്കാന്‍ പോകുന്ന കാര്യമാണെന്നും പറയുന്നു. ജീവിതം തീര്‍ന്നിട്ടില്ല. നിങ്ങള്‍ക്ക് ചെറിയ പ്രായമാണെന്നും വിവാഹം നടന്ന് കുടുംബിനിയാകുമെന്നും അദ്ദേഹം പറഞ്ഞെങ്കിലും ഇനി അതൊന്നും സെറ്റ് ആവില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

അടുത്ത വിവാഹത്തിന് ശേഷം വനിത രാഷ്ട്രീയത്തിലേക്ക് വരുമെന്നും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയെ പോലെ രാഷ്രീയത്തില്‍ തിളങ്ങുമെന്നും ജ്യോത്സ്യന്‍ പറയുന്നുണ്ട് എന്ന് ഇന്ത്യാഗ്ലിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പീറ്റര്‍ പോള്‍ ആയിരുന്ന വനിതയുടെ മൂന്നാമത്തെ ഭര്‍ത്താവ്. വിവാഹത്തിന് ശേഷം ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്