വനിത വിജയകുമാറിന് നാലാം വിവാഹം; സേവ് ദ ഡേറ്റ് ചിത്രവുമായി താരം

നടി വനിത വിജയകുമാറിന് നാലാം വിവാഹം. നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് പുതിയ വാര്‍ത്തകള്‍ക്ക് വഴിവച്ചിരിക്കുന്നത്. റോബര്‍ട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ ഡേറ്റ് ചിത്രമാണ് സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിനാണ് വിവാഹമെന്നും സേവ് ദ് ഡേറ്റ് പോസ്റ്ററില്‍ കാണാം. നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്.

മമ്മൂട്ടിയുടെ ‘അഴകന്‍’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ റോബേര്‍ട് പിന്നീട് ഡാന്‍സ് കൊറിയോഗ്രാഫറായി മാറുകയായിരുന്നു. അതേസമയം, സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്ന വനിത വിജയകുമാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒറ്റയ്ക്കാണ് താമസം.

2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം വേര്‍പിരിയുന്നത്. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ് അഞ്ച് മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റര്‍ പോള്‍ ആയിരുന്നു വരന്‍.

എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്തെത്തിയതോടെ വിവാഹം വിവാദമാവുകയായിരുന്നു. ആദ്യത്തെ രണ്ടു വിവാഹങ്ങളില്‍ നിന്നായി വനിതയ്ക്ക് മൂന്ന് കുട്ടികളുണ്ട്.

2000ല്‍ ആണ് നടന്‍ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ രണ്ട് കുട്ടികള്‍. അതേ വര്‍ഷം തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. 2012ല്‍ ഇവര്‍ വിവാഹമോചിതരായി.

Latest Stories

സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല, ഞാന്‍ എന്തിന് പണം ചിലവാക്കിയെന്ന് ആര്‍തി അസിസ്റ്റന്റുമാരോട് ചോദിക്കും, വലിയ നാണക്കേടായി: ജയം രവി

"ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഫുട്ബോൾ ലോകത്ത് മറ്റാരും അനുഭവിച്ചിട്ടില്ല"; ബ്രസീലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ ഇങ്ങനെ

ഞങ്ങള്‍ ഇടപെടാം, സംഘര്‍ഷം വ്യാപിക്കുന്നത് തടയണം; പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ തയാര്‍; സമാധാനത്തിന് മുന്‍കൈയെടുക്കാം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇന്ത്യ

'ഞങ്ങളെ ആക്രമിച്ച് ഇറാന്‍ വലിയൊരു തെറ്റ് ചെയ്തു; അതിനുള്ള മറുപടി ഉടന്‍ കൊടുക്കും'; ഇറാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

'ഹിസ്ബുള്ള തലവനെയും ഹമാസ് നേതാവിനെയും വധിച്ചതിനുള്ള പ്രതികാരം'; ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഇറാന്‍

ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടണം; ഇസ്രയേല്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കണം; സൈന്യത്തിന് നിര്‍ദേശം നല്‍കി ബൈഡന്‍; യുദ്ധത്തിനിറങ്ങി അമേരിക്ക

വൈറ്റ് ഹൗസില്‍ അടിയന്തര സുരക്ഷാ യോഗം; ബൈഡനും കമലയും പങ്കെടുക്കുന്നു; ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; അയണ്‍ ഡോം മിസൈലുകളെ പ്രതിരോധിച്ചെന്ന് ഐഡിഎഫ്

ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; ജോര്‍ദാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ നൂറു കണക്കിന് മിസൈലുകള്‍; ജനങ്ങളെ ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റി; യുദ്ധഭീഷണിയില്‍ ലോകം

എനിക്ക് ലഭിക്കേണ്ടിയിരുന്ന ബാലൺ ഡി ഓർ മെസിക്ക് നൽകിയതിൽ എനിക്ക് സങ്കടം തോന്നി, എനിക്ക് അത് നിഷേധിക്കാൻ കഴിയില്ല" - വൈറലായി ബാഴ്‌സലോണ താരത്തിന്റെ പ്രതികരണം

കേരളത്തിലെ സ്കൂളുകൾക്ക് ഒക്ടോബർ 11ന് അവധി പ്രഖ്യാപിച്ച് സർക്കാർ