ഭര്‍ത്താവ് അമിത മദ്യപാനി, മൂന്നാം വിവാഹവും തകര്‍ന്നു; ലൈവില്‍ പൊട്ടിക്കരഞ്ഞ് വനിത വിജയകുമാര്‍

മൂന്നാമത്തെ വിവാഹബന്ധവും തകര്‍ന്നെന്ന് നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ പോളിനെ അടിച്ചു പുറത്താക്കി എന്ന വാര്‍ത്തയിലാണ് വനിത പ്രതികരിച്ചിരിക്കുന്നത്. പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമാണെന്നും സഹിക്കുന്നതിന് പരിധിയുണ്ടെന്നും വനിത പ്രതികരിച്ചു. എന്നാല്‍ അടിച്ചു പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണ്, സ്വയം ഇറങ്ങിപ്പോയതാണെന്നുമാണ് വനിത പറയുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 27-ന് ആയിരുന്നു വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളുമായുള്ള വനിതയുടെ വിവാഹം. ഈ വിവാഹത്തിന് എതിരെ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്ന് കൂടിയായിരുന്നു ഈ വിവാഹം. പീറ്റര്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ് എന്നാണ് വനിത പറയുന്നത്.

ഇനി ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം പോയാലും തനിക്ക് സന്തോഷമാണ്. മദ്യവും പുകവലിയും മാത്രമായിരുന്നു കഴിഞ്ഞ നാളുകളില്‍ പീറ്ററിന്റെ ജീവിതം. ഇതിനെ തുടര്‍ന്ന് ഹൃദയാഘാതം വന്നിരുന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കും. ഇതോടെ ഇവരൊക്കെ തന്നെ വിളിച്ച് തിരക്കാന്‍ തുടങ്ങിയെന്ന് വനിത പറയുന്നു.

ഒരാഴ്ച ഭക്ഷണം പോലും കഴിക്കാതെ മദ്യം മാത്രമാണ് കഴിച്ചത്. സോഷ്യല്‍ മീഡിയ മുഴുവന്‍ തങ്ങളെ കുറിച്ചുള്ള ട്രോളുകള്‍ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും എന്നാണ് വനിത പ്രതികരിക്കുന്നത്. തങ്ങള്‍ ഗോവ യാത്ര പോയതിന് പിന്നാലെയാണ് പീറ്ററിന്റെ ചേട്ടന്‍ മരിക്കുന്നത്. അസ്വസ്ഥനായ അദ്ദേഹത്തിന് പണം കൊടുത്ത് വീട്ടിലേക്ക് താന്‍ പറഞ്ഞു വിടുകയായിരുന്നു.

എന്നാല്‍ പീറ്റര്‍ വീട്ടിലെത്തിയിട്ടില്ല. ഫോണ്‍ ഓഫാണ്. എന്നാല്‍ പലയിടത്തും അദ്ദേഹം പോകുന്നുണ്ടെന്ന് താന്‍ അറിഞ്ഞു. ഒരു കുടുംബം താന്‍ തകര്‍ത്തു എന്ന് പറയുന്നവരോട്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് താനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു എന്നാണ് വനിത പറയുന്നത്.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍