ജന്മദിന സ്പെഷ്യൽ; 'വരാഹം' ടീസർ പുറത്ത്

സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത് ചിത്രം ‘വരാഹം’ ടീസർ പുറത്ത്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിന് ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാഹം.

സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്‌ പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.

നവ്യ നായർ, പ്രാചി തെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത്‌ രവി, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്‌, അനിത നായർ, മഞ്ജുഷ, ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ഛായാഗ്രഹണം -അജയ് ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥ സംഭാഷണം -മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, സംഗീതം-രാഹുൽ രാജ്, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്, കൃഷ്ണ കുമാർ, ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ, ലിറിക്സ് ഹരിനാരായണൻ.

സൗണ്ട് ഡിസൈൻ എം ആർ . രാജാകൃഷ്ണൻ, പ്രോമോ കട്ട്സ് ഡോൺമാക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ- പൗലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, പി ആർ ഓ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്-നവീൻ മുരളി, ഡിസൈൻ-ഓൾഡ്‌ മോങ്ക്സ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍