'ഇത്ര കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം മുമ്പ് ഉണ്ടായിട്ടില്ല..'; സ്വര്‍ണക്കേസ് പറയാന്‍ 'വരാല്‍', 14ന് തിയേറ്ററുകളില്‍

അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാല്‍’ ഒക്ടോബര്‍ 14ന് തിയേറ്ററുകളിലെത്തും. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രത്തിന് അനൂപ് മേനോന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

‘ട്രിവാന്‍ഡ്രം ലോഡ്ജ്’ സിനിമയ്ക്ക് ശേഷം അനൂപ് മേനോന്‍ ഒരു ടൈം ആഡ്സ് ചിത്രത്തിന് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും വരാലിനുണ്ട്. ടൈം ആഡ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സണ്ണി വെയ്ന്‍, സായ്കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ എ.സി.പി ലാല്‍ജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാര്‍വ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രൊജക്ട് കോര്‍ഡിനേറ്റര്‍: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രന്‍, ചിത്രസംയോജനം: അയൂബ് ഖാന്‍, സംഗീതം: നിനോയ് വര്‍ഗീസ്, മ്യൂസിക് ആന്‍ഡ് ബിജിഎം: ഗോപി സുന്ദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍.

Read more