ഇത് ശരിക്കും ബഹുമതിയാണ്, അദ്ദേഹത്തെ റിസപ്ഷന് ക്ഷണിച്ചു; പ്രധാനമന്ത്രിക്കൊപ്പം വരലക്ഷ്മിയും കുടുംബവും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനെയും നേരിട്ട് കണ്ട് വിവാഹം ക്ഷണിച്ച് നടി വരലക്ഷ്മി ശരത്കുമാര്‍. അച്ഛന്‍ ശരത്കുമാറിനും രാധിക ശരത്കുമാറിനും ഭാവി വരന്‍ നിക്കോളായ്‌ക്കൊപ്പവുമാണ് വരലക്ഷ്മി പ്രധാനമന്ത്രിയെയും നിര്‍മ്മല സീതാരാമനെയും കാണാന്‍ എത്തിയത്.

ഡല്‍ഹിയില്‍ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ വരലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ”ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജിയെ കാണാനും അദ്ദേഹത്തെ വിവാഹ റിസപ്ഷന് ക്ഷണിക്കാനും സാധിച്ചു. ഇത്രയും ഊഷ്മളമായ സ്വാഗതത്തിനും പെരുമാറ്റത്തിനും നന്ദി.”

”വിലയേറിയ സമയം ഞങ്ങള്‍ക്കൊപ്പം ചിലവഴിച്ചതിനും നന്ദി. ഇത് ശരിക്കും ബഹുമതിയാണ്” എന്നാണ് വരലക്ഷ്മി പറയുന്നത്. നിര്‍മ്മല സീതാരാമനൊപ്പമുള്ള ചിത്രങ്ങളും വരലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. അതേസമയം, പ്രശാന്ത് വര്‍മ്മയുടെ തേജ അഭിനയിച്ച ഹനുമാന്‍ എന്ന സിനിമയിലാണ് വരലക്ഷ്മി അവസാനം അഭിനയിച്ചത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് ആണ് പ്രതിശ്രുത വരനായ നിക്കോളായ് സച്ച്‌ദേവ്. ധനുഷ് സംവിധാനം ചെയ്ത് നായകനായി അഭിനയിക്കുന്ന രായന്‍ ആണ് വരലക്ഷ്മിയുടെതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം.

Latest Stories

എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

പാര്‍ലമെന്റില്‍ യഥാര്‍ത്ഥത്തില്‍ നടന്നതും ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും!; എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

യൂറോയിലെ മികച്ച പ്രകടനത്തിന് ശേഷം ആവശ്യക്കാർ ഏറെ, റയൽ വിടുന്ന കാര്യത്തിൽ നിർണായക തീരുമാനം എടുത്ത് യുവതാരം

റൊണാൾഡോ മെസിയെക്കാൾ എത്രയോ മികച്ചവനാണ്, ഈ സത്യം അറിയാവുന്നവർ പോലും മൗനം പാലിക്കുകയാണ് എന്ന് മാത്രം; സൂപ്പർതാരം പറയുന്നത് ഇങ്ങനെ

ബീഹാറില്‍ ഒരു പഞ്ചവടി പാലം കൂടി തകര്‍ന്നു; 15 ദിവസത്തിനുള്ളില്‍ തകര്‍ന്നത് ഏഴാമത്തെ പാലം

വിക്രത്തിന് ശേഷം ലോകേഷ്- ഗിരീഷ് ഗംഗാധരൻ കോമ്പോ വീണ്ടും; കൂലി അപ്ഡേറ്റ്

തുടക്കത്തില്‍ കല്ലുകടിയായി ഭൈരവയും ബുജ്ജിയും, സെക്കന്‍ഡ് ഹാഫില്‍ റീ ഇന്‍ട്രൊ നല്‍കി സംവിധായകന്‍; സ്‌കോര്‍ ചെയ്ത് അമിതാഭ് ബച്ചന്‍

ഇത്തവണ ബാലൺ ഡി ഓർ അവന്‍ നേടും; യുവതാരത്തെ പിന്തുണച്ച് ആലിസൺ ബക്കർ

'മണിപ്പൂർ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല'; സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ വിമർശനം

ഇന്ത്യയുടെ വിക്ടറി പരേഡ് സംബന്ധിച്ച് ബിസിസിഐ തീരുമാനം ഇങ്ങനെ, ആരാധകർ ആവേശത്തിൽ