'പണ്ടത്തെ ശോഭന ആയിരുന്നു ശോഭന'; ചിരിപ്പിച്ച് അനൂപ് സത്യന്‍- വീഡിയോ

സുരേഷ് ഗോപി, ദുല്‍ഖര്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദ സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ശോഭന അഭിനയിക്കുന്ന ഒരു രംഗത്തിന്റെ ചിത്രീകരണ വീഡിയോ ആണ് അനൂപ് സത്യന്‍ പങ്കുവച്ചിരിക്കുന്നത്.

ശോഭനയുടെ കഥാപാത്രത്തിന് തന്റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ അപ്രതീക്ഷിതമായി ലഭിക്കുന്ന രംഗമാണ് കാണാനാകുക. അപ്രതീക്ഷിതമായി പഴയ ഫോട്ടോ കയ്യില്‍ കിട്ടുമ്പോള്‍ തൊട്ടടുത്തുള്ള കണ്ണാടിയിലേക്ക് നോക്കാനാണ് സംവിധായകന്റെ നിര്‍ദേശം. ഒപ്പം “പണ്ടത്തെ ശോഭനയായിരുന്നു ശോഭന” എന്ന് സംവിധായകന്റെ തമാശ രൂപേണയുള്ള കമന്റും കേള്‍ക്കാം. ഇതിന് ശോഭനയും അണിയറപ്രവര്‍ത്തകരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

https://www.facebook.com/anoop.sathyan/videos/3368417909853031/

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രവുമായിരുന്നു ഇത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി, സന്ദീപ് രാജ്, വഫാ ഖദീജ, എന്നിവരും ചിത്രത്തിലുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്