ഈ പയ്യനെ മനസ്സിലായോ?; ആരും അറിയാതെ പോയ ഒരു താരപുത്രന്റെ അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ ഒരുക്കിയ “വരനെ ആവശ്യമുണ്ട്” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഹിറ്റ് ജോഡിയായ സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ചു എന്നത് ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ഇതിനിടെ ആരും അറിയാത്ത ശ്രദ്ധിക്കാത്ത ഒരു അരങ്ങേറ്റവും ചിത്രത്തില്‍ സംഭവിച്ചു.

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. സിനിമയിലെ സുരേഷ്‌ ഗോപിയുടെ ആക്ഷന്‍ സീനില്‍ ഒരു കെട്ടിടത്തിന്റെ മുകളിലിരുന്നു അടിപിടി കാണുന്ന മാധവിനെ കാണാം.ആക്ഷന്‍ രംഗത്തിന്റെ മേക്കിംഗ് വീഡിയോയിലും മാധവിനെ കാണാം. സുരേഷ് ഗോപിയുടെ കാല്‍ തൊട്ട് വന്ദിച്ചാണ് മാധവ് ടേക്കിനായി തയ്യാറെടുക്കുന്നത്.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭവും ദുല്‍ഖര്‍ നിര്‍മ്മിച്ച മൂന്നാമത്തെ ചിത്രവുമാണിത്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍