തിരിച്ചുവരവില്‍ ശോഭന ഇങ്ങനെ; അനൂപ് സത്യന്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം

ശോഭനയുടെയും സുരേഷ് ഗോപിയുടെയും മികച്ച തിരിച്ചു വരവിന് വഴിതെളിച്ച ചിത്രമാണ് അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട്. ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. “മുല്ലപ്പൂവേ….” എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ശോഭനയാണ് ഗാന രംഗത്തിലുടനീളമുള്ളത്. ഹരിചരനാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭവും ദുല്‍ഖര്‍ നിര്‍മ്മിച്ച മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. അനൂപ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണ്.

Read more

ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.