വൈദികന്‍ ഡാനി കപ്പൂച്ചിന്റെ തിരക്കഥയില്‍ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന കോമഡി ആക്ഷന്‍ ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി യാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ഒരു വൈദികനെ കേന്ദ്ര കഥാപാത്രമായി കഥ പറയുന്ന ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത് സൈജു വില്‍സണ്‍ ആണ്. ലിയോണി ലിഷോയി ആണ് നായിക.ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളി ആയിരുന്നു ലോക്കേഷന്‍.
മലയാള സിനിമയില്‍ തന്നെ ആദ്യമായാണ് ഒര് പുരോഹിതന്‍ തിരക്കഥയെഴുതുന്ന ചിത്രം ഉണ്ടാകുന്നത്.
ഇതേചോദ്യത്തോട് തിരക്കഥയൊരുക്കിയ ഫാ.ഡാനി പറയുന്ന മറുപടി ഇങ്ങനെ
കയ്യില്‍ കിട്ടുന്ന എന്തും കുടിക്കുന്നവരോട് ചെത്തി ഇറക്കിയ പുതിയ കള്ള് കുടിക്കാന്‍ പറയുന്ന സുവിശേഷമാണ് അയാളുടേത്. ചീട്ടുകളിക്കാരോട് കളിയില്‍ കള്ളക്കളി എടുക്കരുതെന്ന് പറയുന്ന സുവിശേഷം. വരയന്‍ അത്തരമൊരു സിനിമയും കാലഘട്ടത്തിന്റെ ആവശ്യവുമാണ്. എന്തിനാണ് ഒരു പുരോഹിതനെ പ്രണയത്തില്‍ നിന്ന് ഒഴിവാക്കുന്നത് എന്നും ഫാദര്‍ ചോദിക്കുന്നു. സിനിമ മെയ് 20 നു തിയറ്ററുകളില്‍ എത്തും.
സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന വൈദിക കഥാപാത്രത്തെ പ്രണയിക്കുന്ന ലിയോണയുടെ നായിക കഥാപാത്രവും ഇരുവര്‍ക്കുമിടയിലെ പ്രണയമുഹൂര്‍ത്തങ്ങളും നൃത്തവും എല്ലാം ഒരു സ്വപ്നം പോലെ മനോഹരമായ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന വീഡിയോ ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.
യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ പ്രത്യക്ഷപ്പെടുന്നത്. സിജു ആദ്യമായി പുരോഹിതന്റെ വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹാസ്യത്തിന് വളരെ പ്രധാന്യമുള്ള ചിത്രത്തില്‍ ആക്ഷനും കുടുംബ ബന്ധങ്ങള്‍ക്കും വൈകാരികതക്കും ഒക്കെ ശക്തമായ സ്ഥാനം നല്‍കിയിരിക്കുന്നു.
മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ‘ടൈഗര്‍’ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
ഛായാഗ്രഹണം: രജീഷ് രാമന്‍, എഡിറ്റിംങ്: ജോണ്‍കുട്ടി, സംഗീതം: പ്രകാശ് അലക്സ്, ഗാനരചന: ബി.കെ. ഹരിനാരായണന്‍, സൗണ്ട് ഡിസൈന്‍: വിഘ്നേഷ്, കിഷന്‍ & രജീഷ്, സൗണ്ട് മിക്സ്: വിപിന്‍ നായര്‍, പ്രോജക്റ്റ് ഡിസൈന്‍: ജോജി ജോസഫ്, ആര്‍ട്ട്: നാഥന്‍ മണ്ണൂര്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സിനൂപ് ആര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: കൃഷ്ണ കുമാര്‍, സംഘട്ടനം: ആല്‍വിന്‍ അലക്സ്, കൊറിയോഗ്രഫി: സി പ്രസന്ന സുജിത്ത്, ചാനല്‍ പ്രമോഷന്‍: മഞ്ജു ഗോപിനാഥ്, പി.ആര്‍.ഒ: ദിനേശ് എ.സ്, മാര്‍ക്കറ്റിംഗ്: എം.ആര്‍ പ്രൊഫഷണല്‍.