മിണ്ടാപൂച്ചയൊന്നുമല്ല ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം; വരയനെക്കുറിച്ച് സിജു വില്‍സണ്‍

പുതിയ ചിത്രം ‘ ‘വരയനിലെ തന്റെ കഥാപാത്രം ‘ഫാദര്‍ എബി കപ്പൂച്ചിന്‍’ നെ കുറിച്ച് മനസ്സുതുറന്ന് നടന്‍ സിജു വില്‍സണ്‍. ഫാദര്‍ എബി കപ്പൂച്ചിന്‍ ഒരു ചെമ്മരി ആട്ടിന്‍ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാവും എബിച്ചനെ. അങ്ങനാണ് പുള്ളി. എന്നാല്‍ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം.’ ‘അദ്ദേഹം പറഞ്ഞു.

വ്യത്യസ്തമായ ഒരു കഥാപാത്രത്തിനായി ഞാന്‍ കാത്തിരുന്ന സമയത്താണ് ‘വരയന്‍’ തന്നെ തേടി എത്തിയതെന്നും എന്നിലേക്ക് വന്ന തിരക്കഥകളില്‍ എനിക്ക് വളരെയധികം ആകര്‍ഷണം തോന്നിയ സിനിമയാണ് ‘വരയന്‍’ എന്നും താരം കൂട്ടിച്ചേര്‍ത്തു. ഞാന്‍ ആദ്യമായാണ് പുരോഹിതന്റെ വേഷം അവതരിപ്പിക്കുന്നത്. അതിന്റെതായൊരു എക്‌സൈറ്റ്‌മെന്റ് എനിക്കുണ്ടെന്നു സിജു വില്‍സണ്‍ പറഞ്ഞു.

നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയന്‍’ യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദര്‍ എബി കപ്പൂച്ചിനെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പുരോഹിതന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദര്‍ ഡാനി കപ്പൂച്ചിനാണ്. ഇത് ‘പുരോഹിതന്റെ സുവിശേഷവുമല്ല’ എന്ന് തിരക്കഥാകൃത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിച്ച ചിത്രം ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്ലൈനിലാണ് പുറത്തിറങ്ങുന്നത്. ചിത്രം മെയ് 20 ന് പ്രേക്ഷകരിലേക്കെത്തും.

ഛായാഗ്രഹണം രജീഷ് രാമന്‍. എഡിറ്റിംങ് ജോണ്‍കുട്ടി. സംഗീതം പ്രകാശ് അലക്‌സ്. ഗാനരചന ബി.കെ. ഹരിനാരായണന്‍. സൗണ്ട് ഡിസൈന്‍ വിഘ്‌നേഷ്, കിഷന്‍ & രജീഷ്. സൗണ്ട് മിക്‌സ് വിപിന്‍ നായര്‍. പ്രോജക്റ്റ് ഡിസൈന്‍ ജോജി ജോസഫ്. ആര്‍ട്ട് നാഥന്‍ മണ്ണൂര്‍. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് സിനൂപ് ആര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണ കുമാര്‍. സംഘട്ടനം ആല്‍വിന്‍ അലക്‌സ്. കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്.ചാനൽ പ്രമോഷൻ മഞ്ജു ഗോപിനാഥ്. ഡിജിറ്റൽ മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ. പി.ആർ.ഒ- ദിനേശ് എ.സ്.