‘വാരിസ്’ ചിത്രത്തില്‍ നിന്നും ഖുശ്ബുവിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്തതിനെതിരെ ആരാധകര്‍. ചിത്രത്തില്‍ നിന്നും ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കാനായി ഖുശ്ബുവിന്റെ കഥാപാത്രം നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ രശ്മികയുടെ അമ്മയുടെ വേഷമായിരുന്നു ഖുശ്ബുവിന്. വിജയ്ക്കും രശ്മികയ്ക്കും ഒപ്പമുള്ള ഖുശ്ബുവിന്റെ ഫോട്ടോ സിനിമയുടെ റിലീസിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വാരിസിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് ഖുശ്ബുവിനെ കുറിച്ച് സംസാരിച്ചിരുന്നു.
ഇത്ര പ്രധാന്യമുള്ള കഥപാത്രമായിട്ടും എന്തുകൊണ്ടാണ് ഖുശ്ബുവിന്റെ ഭാഗം സിനിമയില്‍ നിന്നും വെട്ടിക്കളഞ്ഞത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയുടെ ദൈര്‍ഘ്യം തന്നെയാണ് വിനയായതെന്നാണ് അണിയറക്കാര്‍ സൂചിപ്പിക്കുന്നത്. 170 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
അതുകൊണ്ട് തന്നെ ഷൂട്ട് ചെയ്ത നിരവധി രംഗങ്ങള്‍ അവസാന നിമിഷം നീക്കം ചെയ്‌തേണ്ടി വന്നിട്ടുണ്ട്. അതേസമയം, വാരിസിന് മികച്ച പ്രതികരണങ്ങളാണ് കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ലഭിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് നിര്‍മ്മച്ചത്.
വളര്‍ത്തച്ഛന്റെ മരണത്തെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രമായാണ് വിജയ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. എസ്.ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവര്‍ ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.