ആകാശം തൊട്ട് വാരിസ്; 200 കോടി ക്ലബ്ബിലേക്ക്

പ്രേക്ഷകരില്‍ നിന്നുയരുന്ന സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും മികച്ച ബോക്‌സ് ഓഫിസ് പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ് വിജയ് ചിത്രം. ആദ്യ അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 150 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ ആയി നേടിയെന്ന് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി ഔദ്ദ്യോഗികമായി പുറത്തുവിട്ടിരുന്നു.

നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രം 175 കോടിയും പിന്നിട്ട കുതിക്കുകയാണ്. വീണ്ടും 200 കോടി ആഗോള ഗ്രോസ് എന്ന വമ്പന്‍ നേട്ടത്തിലേക്ക് ഒരു ദളപതി വിജയ് ചിത്രം എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

ഇന്ത്യയില്‍ നിന്ന് ആദ്യ അഞ്ച് ദിവസം കൊണ്ട് ഏകദേശം നൂറ് കോടിയോളമാണ് ഈ ചിത്രം നേടിയ കളക്ഷന്‍. അതില്‍ 65 കോടിയോളം രൂപ തമിഴ്‌നാട് നിന്ന് മാത്രമാണെന്നാണ് സൂചന. ആന്ധ്ര പ്രദേശ്, തെലുങ്കാന, കര്‍ണാടകം, കേരളം, റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 35 കോടിയോളമാണ് വാരിസ് നേടിയത്.

ആദ്യ അഞ്ച് ദിവസത്തില്‍ വിദേശത്തുനിന്ന് ഈ ചിത്രം നേടിയത് ഏകദേശം അറുപത് കോടി രൂപയോളമാണ്. ഏതായാലും ബോക്‌സ് ഓഫീസില്‍ വമ്പന്‍ നേട്ടമാണ് ഈ വിജയ് ചിത്രം കൊയ്‌തെടുക്കുന്നത്. വംശി സംവിധാനം ചെയ്ത വാരിസ് ഒരു പക്കാ ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

ദില്‍ രാജു നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. രശ്മിക മന്ദാന നായികാ വേഷം ചെയ്ത വാരിസില്‍ ശരത് കുമാര്‍. ജയസുധ, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, പ്രകാശ് രാജ് തുടങ്ങി ഒരു വലിയ താരനിരതന്നെ അഭിനയിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ