വന്‍ന്‍ പ്രതീക്ഷകളോടെയാണ് തമിഴ് ചലച്ചിത്രരംഗത്തെ അതികായന്മാരായ അജിത്തിന്റെയും വിജയയുടെയും സിനിമകള്‍ തീയേറ്ററുകളിലെത്തിയത്. ഇരു സിനിമകള്‍ക്കും ആദ്യ ദിനം മികച്ച വരവേല്പ് തന്നെയാണ് ലഭിച്ചത്. ചിത്രങ്ങള്‍ തീയേറ്ററുകളില്‍ മികച്ച പ്രതികരണം കാഴ്ച്ചവെച്ച് മുന്നേറുമ്പോള്‍ വിലങ്ങുതടിയായി മാറിയിരിക്കുകയാണ് വ്യാജപ്പതിപ്പുകളുടെ പ്രചരണവും ആരാധകരുടെ തമ്മിലടിയും.
വിജയ് ചിത്രം വാരിസ് തീയേറ്ററുകളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വ്യാജപതിപ്പ് ഓണ്‍ലൈനിലെത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോല്‍ അജിത്തിന്റെ തുനിവും എച്ച് ഡി ക്വാളിറ്റിയില്‍ പുറത്തുവിട്ടിരിക്കുകയാണ് തമിഴ് റോക്കേഴ്‌സ്. വമ്പന്‍ പ്രതീക്ഷകളോടെ തീയേറ്ററുകളിലെത്തിയ ഈ സിനിമകള്‍ക്ക് വരും ദിവസങ്ങളില്‍ വന്‍ തിരിച്ചടിയാകും ഇത്തരം പ്രചരണം നല്‍കുകയെന്നത് ആശങ്കയയുയര്‍ത്തിയിരിക്കുകയാണ്.
ഇതിനോടകം തന്നെ ധാരാളം വെബ്‌സൈറ്റുകളില്‍ ഈ രണ്ട് ചിത്രങ്ങളും പ്രചരിച്ചുകഴിഞ്ഞു. ഇതിനെല്ലാം പിന്നില്‍ ആരാധകര്‍ തമ്മിലുളള തമ്മിലടിയാണെന്ന് അഭ്യൂഹങ്ങളുണ്ട്. തുനിവിന്റെയും വാരിസിന്റെയും പോസ്റ്ററുകള്‍ കീറിയെറിഞ്ഞാണ് ഇരുവിഭാഗത്തിലുമുള്ള ആരാധകര്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നത്.
എന്തായാലും തമിഴ് സിനിമയുടെ വമ്പന്‍ പ്രതീക്ഷയായിരുന്ന ഈ ഇരു ചിത്രങ്ങളുടെയും ഇനിയുള്ള തീയേറ്റര്‍ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.
അതേസമയം, വാരിസിന്റെ ആദ്യദിന കലക്ഷന്‍ ് 17 കോടി മുതല്‍ 19 കോടി വരെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തമിഴ്നാട്ടില്‍ നിന്നുള്ള കണക്കാണ്. തമിഴ്നാടിന് പുറത്ത് വാരിസ് 8.50 കോടി മുതല്‍ 9 കോടിവരെ നേടിയപ്പോള്‍. തുനിവ് 8 കോടി മുതല്‍ 8.50 കോടിവരെ നേടിയെന്നാണ് വിവരം.
രണ്ട് ചിത്രങ്ങളും റിലീസ് ദിവസം 85-90 ശതമാനം സീറ്റ് ഓക്യുപെന്‍സി നേടിയെന്നാണ് വിവരം. രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ച പ്രീറിലീസ് ഹൈപ്പ് ബോക്സോഫീസ് ടിക്കറ്റ് വില്‍പ്പനയിലും ലഭിച്ചിട്ടുണ്ട്. വാരിസിനെക്കാള്‍ പ്രിമീയം സ്‌ക്രീനുകള്‍ തുനിവ് നേടിയതാണ് ഈ വ്യത്യാസത്തിന് കാരണം എന്നാണ് തമിഴ് സിനിമ കേന്ദ്രങ്ങള്‍ പറയുന്നത്.
Read more
തുനിവ് വിതരണത്തിന് എടുത്തിരിക്കുന്നത് റെഡ് ജൈന്റ് മൂവീസാണ്. വാരിസ് എടുത്തിരിക്കുന്നത് സെവന്‍ സ്‌ക്രീനും. തീയറ്ററുകളുടെ എണ്ണത്തിലും ഷോയുടെ കാര്യത്തിലും ഇരു ചിത്രങ്ങളും തമ്മില്‍ വലിയ വ്യത്യാസം ഇല്ലെങ്കിലും വലിയ സീറ്റിംഗ് കപ്പാസിറ്റി കൂടിയ സ്‌ക്രീനുകള്‍ തുനിവ് നേടിയെന്നാണ് റിപ്പോര്‍ട്ട്.