'ഇത് ജൂനിയർ ലാലേട്ടൻ തന്നെ..'; 'വർഷങ്ങൾക്കു ശേഷം' ടീസർ പുറത്ത്

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’ ടീസർ പുറത്ത്.

നിവിൻ പോളിയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങീ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ചെന്നൈയിലേക്ക് സിനിമാമോഹവുമായി എത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. അതേസമയം മോഹൻലാലിനെ ഓർമിപ്പിക്കുന്ന ചില അഭിനയ മുഹൂർത്തങ്ങളും പ്രണവിൽ നിന്നും ടീസറിൽ കാണാൻ കഴിയുന്നുണ്ട്.

‘ഹൃദയം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവും വിനീതും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത്.

Read more

മേരിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത് രാംനാഥാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്.