വര്‍ത്തമാനം, വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് കനത്ത പ്രഹരമാകുന്നു

ഹിന്ദു ഫാസിസത്തിനെതിരെ ആഞ്ഞടിച്ച് പാര്‍വതി നായികയായ “വര്‍ത്തമാനം”. രാജ്യത്തെ സാമൂഹിക രാഷ്ട്രീയം ഇത്രമാത്രം വ്യക്തയോടെ ആവിഷ്‌കരിച്ച മറ്റൊരു മലയാള സിനിമയില്ലെന്ന് ചലച്ചിത്രനിരൂപകര്‍ ഒന്നാകെ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ വര്‍ത്തമാനകാല രാഷ്ട്രീയം പച്ചയായി തന്നെ ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു.

സംഘപരിവാര്‍ രാഷ്ട്രീയം അഴിച്ച് വിട്ട് രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുന്ന ഹിന്ദു ഫാസിസ്റ്റുകളുടെ തന്ത്രത്തെ സിനിമ പൊളിച്ചെഴുതുകയാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. നിറത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് നടത്തുന്ന അഴിഞ്ഞാട്ടം ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ജാതി രാഷ്ട്രീയം ഇത്ര തീവ്രതയോടെ സമീപകാലത്ത് ഒരു സിനിമയും ചര്‍ച്ച ചെയ്തിട്ടില്ല.

ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയവാദികള്‍ നടത്തി വരുന്ന ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധമായ നിരവധി സംഭവവികാസങ്ങള്‍ വര്‍ത്തമാനം വളരെ ഗൗരവത്തോടെ സമീപിച്ചിട്ടുണ്ട്. സംഘ പരിവാര്‍ രാഷ്ട്രീയം രാജ്യത്ത് വേര് പിടിച്ച് തുടങ്ങിയാല്‍ ഉണ്ടാകുന്ന ഭയാനകമായ സംഭവങ്ങളെ വര്‍ത്തമാനം മുന്‍കൂട്ടി അറിയിക്കുന്നുണ്ട്. രാജ്യം നീങ്ങുന്ന ആപത്തുകളുടെ ചൂണ്ടുപലകയാണ് ഈ ചിത്രം.

സമൂഹം ഭയത്തോടെ മാത്രം ഓര്‍മ്മിക്കുന്ന കാര്യങ്ങള്‍ വളരെ ധൈര്യപൂര്‍വ്വം വര്‍ത്തമാനം ചിത്രീകരിച്ചു എന്നതില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം. ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയം ദൃശ്യവത്കരിക്കുന്നതില്‍ സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ വിജയിച്ചു. ചാട്ടുളി പോലെ മൂര്‍ച്ചയുള്ള വാക്കുകള്‍ പകര്‍ന്ന് തിരകഥാക്ക്യത്ത് ആര്യാടന്‍ ഷൗക്കത്ത് നമ്മെ അമ്പരിപ്പിച്ചു.

പാര്‍വ്വതി തിരുവോത്ത് വീണ്ടും അഭിനയ മികവിനാല്‍ ഞെട്ടിച്ചു കളഞ്ഞു. റോഷന്‍ മാത്യു പുതിയ വാഗ്ദാനമായി മാറിക്കഴിഞ്ഞു. അഭിനേതാക്കള്‍ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു. നല്ലയൊരു സിനിമാനുഭവം പകരുന്ന വര്‍ത്തമാനം ചരിത്രത്തിന്റെ ഇരുള്‍ വീണ വഴികളില്‍ പ്രകാശം പരത്തുകയാണ്.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹമാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലേക്കു യാത്ര തിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്റെ പ്രമേയം. സമകാലിക ഇന്ത്യന്‍ സമൂഹം നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്തത്. “ഫൈസാ സൂഫിയ” എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വതിയുടേത്.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. അഴകപ്പന്‍ ഛായാഗ്രഹണവും റഫീക് അഹമ്മദും വിശാല്‍ ജോണ്‍സണും ഗാനരചനയും നിര്‍വ്വഹിക്കുന്നു. ബിജിപാല്‍ ആണ് പശ്ചാത്തല സംഗീതം. പി.ആര്‍.ഒ.-പി.ആര്‍ സുമേരന്‍.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?