മോഹന്‍ലാല്‍ ചിത്രം നരസിംഹത്തെ ട്രോളി 'വട്ടമേശ സമ്മേളനം'; ചിത്രത്തിലെ രംഗം പുറത്ത്

മോഹന്‍ലാല്‍ ചിത്രം നരസിംഹത്തെ ട്രോളി വട്ടമേശ സമ്മേളനത്തിലെ രംഗം. കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചിത്രത്തിലെ രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നരസിംഹത്തിലെ മോഹന്‍ലാലിന്റെ എന്‍ഡ്രി സീനിനെ പരിഹസിച്ചു കൊണ്ടുള്ള രംഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിപിന്‍ ആറ്റ്ലി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രമാണ് “വട്ടമേശ സമ്മേളനം.”

എട്ടു കഥകള്‍ പറയുന്ന എട്ടു ചിത്രങ്ങള്‍ ചേര്‍ത്ത് എട്ടു സംവിധായകര്‍ ഒരുക്കിയ ഒറ്റ സിനിമയാണിത്. വിപിന്‍ ആറ്റ്ലിയുടെ നേതൃത്വത്തില്‍ സാഗര്‍ വി എ , വിപിന്‍ ആറ്റ്‌ലി, അജു കിഴുമല , അനില്‍ ഗോപിനാഥ്, നൗഫസ് നൗഷാദ്, വിജീഷ് എ സി, ആന്റോ ദേവസ്യാ, സൂരജ് തോമസ് എന്നിവര്‍ ചേര്‍ന്നു ഒരുക്കിയ ചിത്രമാണ് “വട്ടമേശ സമ്മേളനം”.

ചിത്രത്തിന്റെ സര്‍ക്കാസ്റ്റിക് സ്വഭാവമുള്ള ട്രെയിലറും പോസ്റ്ററുമെല്ലാം സമൂഹമാധ്യമങ്ങളില്‍ മുന്‍പു തന്നെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം ട്രെയിലര്‍ എന്ന സ്വയം വിശേഷണത്തോടെയാണ് ട്രെയിലര്‍ എത്തിയത്. എംസിസി സിനിമ കമ്പനിയുടെ ബാനറില്‍ അമരേന്ദ്രന്‍ ബൈജുവാണ് ചിത്രം നിര്‍മിച്ചത്.

Read more