ഹാഷിറും പിള്ളേരും വീണ്ടുമെത്തുന്നു; 'വാഴ 2' വരുന്നു

സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷനിലൂടെ ശ്രദ്ധേയരായ ഹാഷിർ നായകനായി എത്തുന്നു. വിപിൻ ദാസിന്റെ രചനയിൽ ആനന്ദ് മേനോൻ സംവിധാനം ചെയ്ത ‘വാഴ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് ഹാഷിർ, അലൻ വിനായക്, അജിൻ ജോയ് എന്നിവർ.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ 2’-വിൽ ഹാഷിറും കൂട്ടരുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. വിപിൻ ദാസ് തന്നെ തിരക്കഥ രചിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സവിന്‍ എ.എസ് ആണ്.ഓഗസ്റ്റ് 15-ന് തിയേറ്ററുകളിൽ എത്തിയ വാഴയ്ക്ക മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭഭയിച്ചുകൊണ്ടിരിക്കുന്നത്.

May be an illustration of 3 people and text

സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.

Read more

ചിത്രത്തിലെ അതിമനോഹരം..എന്ന ഗാനം സോഷ്യൽ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നൊസ്റ്റാൾജിയ ഘടകമാണ് പ്രേക്ഷകരുടെ ഇടയിൽ ഗാനത്തിനു ഇത്ര ശ്രദ്ധനേടാൻ ആകർഷിച്ചത്. വാഴയിലെ മറ്റ് ഗാനങ്ങൾ ഉടൻ തന്നെ പുറത്തിറങ്ങും. പാർവതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്സ് റേഡിയൻറ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാർ എന്നിവർ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്. നീരജ് മാധവ് ചിത്രം ‘ഗൗതമൻ്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്’.