വേഗം ഒ.ടി.ടിയില്‍ വരും എന്നോര്‍ത്ത് ആരും നില്‍ക്കണ്ടെന്ന് ബാദുഷ; 'വെടിക്കെട്ട്' ഇന്ന് തിയേറ്ററുകളില്‍

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക്. അതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സിനിമ വേഗം ചാനലില്‍ വരും, ഒ.ടി.ടിയില്‍ വരും എന്നോര്‍ത്ത് ആരും തിയേറ്ററില്‍ പോയി കാണാതെ ഇരിക്കരുത് എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

ബാദുഷയുടെ കുറിപ്പ്:

നാളെ ഫെബ്രുവരി 3 എന്റെ ജീവിതത്തിലെ ഏറ്റവും പ്രഥാനപ്പെട്ട ദിവസം. മലയാള സിനിമ എനിക്ക് അദ്ഭുതമാണ്. എന്റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകള്‍ക്കും കാരണം ഈ സിനിമ രംഗം തന്നെ. കഴിഞ്ഞ 26 വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. പ്രൊഡക്ഷന്‍ മാനേജറായി തുടങ്ങി, എക്‌സിക്യൂട്ടീവായും കണ്‍ട്രോളറായും ഡിസൈനറായും കോ- പ്രൊഡ്യൂസറായും ലൈന്‍ പ്രൊഡ്യൂസറായുമൊക്കെ തുടര്‍ന്നു. ഇപ്പോള്‍ നിങ്ങളുടെ മുമ്പിലേക്ക് ആദ്യമായി ഒരു നിര്‍മ്മാതാവായി എത്തുകയാണ്. എന്റെ സ്വന്തം ബാനറായ ബാദുഷ സിനിമാസും പെന്‍ ആന്‍ഡ് പെപ്പര്‍ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന വെടിക്കെട്ട് എന്ന സിനിമ നാളെ നിങ്ങളുടെ അടുത്തുള്ള തിയേറ്ററില്‍ എത്തുകയാണ്.

ഏവരുടെയും അനുഗ്രഹവും ഈ സിനിമയ്ക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍നിര താരങ്ങളെ വച്ചുള്ള സിനിമ ചെയ്യാമായിരുന്നെങ്കിലും സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവര്‍ക്ക് അവസരം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ എന്നും വലിയ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്നവരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും.

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ മൂന്നു സൂപ്പര്‍ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും ചേര്‍ന്ന് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് വെടിക്കെട്ട്. ഇരുവരും മുഖ്യ കഥാപാത്രങ്ങളായും ചിത്രത്തിലുണ്ട്. ഇരുവരുടെയും സ്വപ്നമാണ് ഈ സിനിമ. ഇരുവരുടെയും ആഗ്രഹമായിരുന്നു ഈ സിനിമയില്‍ ഏവരും പുതുമുഖങ്ങളാവണമെന്ന്. ആ ആഗ്രഹത്തിന്റെയും ചിന്തയുടെയും ഒപ്പം ചേര്‍ന്നു നിന്നു കൊണ്ടാണ് ഞങ്ങള്‍ ഈ സിനിമ ചെയ്തിരിക്കുന്നത്. എന്നാല്‍, പുതിയ ആള്‍ക്കാരല്ലേ എന്നോര്‍ത്ത് സാങ്കേതികമായി ഒരു കുറവും വരുത്താതെ വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഇരുവരിലുമുള്ള വിശ്വാസമാണ് ഈ സിനിമയിലേക്ക് നമ്മെ എത്തിച്ചത്. എനിക്ക് കൂട്ടായി സുഹൃത്ത് ഷിനോയ് മാത്യുവും. ഒരു കാര്യം നിങ്ങള്‍ക്ക് ഉറപ്പ് നല്‍കാം. കുടുംബങ്ങള്‍ അടക്കം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ ആകര്‍ഷിക്കുന്ന ചിത്രമായിരിക്കും വെടിക്കെട്ട്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ അനുഭവമാകും ഈ ചിത്രം.

വെടിക്കെട്ട് അനുഭവം ആസ്വദിക്കാന്‍ തിയേറ്ററില്‍ തന്നെ പോയി ഈ ചിത്രം ആസ്വദിക്കൂ… വേഗം ചാനലില്‍ വരും ഒടിടിയില്‍ വരും എന്നോര്‍ത്ത് ആരും തിയേറ്ററില്‍ നിന്ന് കാണാതെ പോകരുത്. നിങ്ങളില്‍ പൂര്‍ണ വിശ്വാസമര്‍പ്പിച്ച് യാതൊരു വിധ പ്രീ ബിസിനസും ചെയ്യാതെയാണ് ചിത്രം നിങ്ങളുടെ മുന്നിലെത്തുന്നത്. പ്രിയ പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്താണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നതെന്ന ഉറപ്പോടെ നിങ്ങളിലുള്ള പൂര്‍ണ വിശ്വാസത്തോടെ വെടിക്കെട്ട് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.

Latest Stories

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്