'ശിഷ്യന്‍ മാരുടെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന കലാഭവന്‍ മധു മാഷ്'; 'വെടിക്കെട്ട്' വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് നാളെ മുതല്‍ തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയില്‍ കലാഭവന്‍ മധുവും വലിയൊരു വേഷം ചെയ്യുന്നുണ്ട്.ജയസൂര്യ, പിഷാരടി, ബിബിന്‍ തുടങ്ങി ഒരുപാട് പേരുടെ ഗുരുനാഥന്‍ കൂടിയായ അദ്ദേഹം ശിഷ്യന്മാരുടെ സിനിമയിലൂടെയാണ് അരങ്ങേറ്റം എന്നതാണ് പ്രത്യേകത. സിനിമയ്ക്കും കലാഭവന്‍ മധുവിനും ആശംസകളുമായി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

വിനോദ് ഗുരുവായൂരിന്റെ വാക്കുകള്‍

നാളെ വെടിക്കെട്ട് സിനിമ റിലീസ് ആകുകയാണ്. എന്റെ അടുത്ത സുഹൃത്തുക്കളാണ് വെടിക്കെട്ടിനു പുറകില്‍. അതിലുപരി കലാഭവന്‍ മധു എന്ന ഞങ്ങളുടെ മധുമാഷ് ഈ സിനിമ യില്‍ വലിയൊരു വേഷം ചെയ്യുകയാണ്. കലാഭവനിലെ അധ്യാപകനായിരുന്ന മാഷ് ബിബിന്‍ ന്റെ ഗുരുനാഥന്‍ കൂടിയാണ്.

മിമിക്രി യുടെ ആദ്യപാഠങ്ങള്‍ കലാഭവനില്‍ നിന്നും പഠിച്ചിറങ്ങിയ ഒരുപാടു പേര്‍ മലയാള സിനിമയില്‍ താരപദവിയില്‍ ഇന്നും ഉണ്ട്. അവര്‍ക്കു മുകളില്‍ മധു മാഷ് ഉണ്ടാകും. ശിഷ്യന്‍ മാരുടെ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്ന കലാഭവന്‍ മധു വിനു വിജയാശംസകള്‍ നേരുന്നു…. വിനോദ് ഗുരുവായൂര്‍

പുതുമുഖങ്ങളായ ഐശ്യര്യ അനില്‍കുമാര്‍, ശ്രദ്ധ ജോസഫ് എന്നിവരാണ് നായികമാര്‍.രതീഷ് റാം ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Latest Stories

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല