'വീര ധീര സൂരനായി' ചിയാൻ; ചിത്തയ്ക്ക് ശേഷം വീണ്ടും എസ് യു അരുൺകുമാർ; ടൈറ്റിൽ ടീസർ പുറത്ത്

പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, ചിത്ത എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്. യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന വിക്രമിന്റെ 62-മത് സിനിമയ്ക്ക് ‘ചിയാൻ 62’ എന്നാണ് ടാഗ് ലൈൻ കൊടുത്തിരുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘വീര ധീര സൂരൻ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ആക്ഷൻ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. വിക്രമിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇപ്പോൾ ടൈറ്റിൽ ടീസർ പുറത്തുവിട്ടിരിക്കുന്നത്.

ദുഷാര വിജയൻ ആണ് ചിത്രത്തിൽ വിക്രമിന്റെ നായികയായെത്തുന്നത്. സുരാജ് വെഞ്ഞാറമൂടും എസ്. ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രങ്ങളാണ്.

ജി. വി പ്രകാശ്കുമാർ സംഗീതം നിർവഹിക്കുന്ന ചിത്രം എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മിക്കുന്നത്. തേനി ഈശ്വർ ആണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്.

അതേസമയം പാ രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ ജന്മദിന ട്രിബ്യൂട്ട് വീഡിയോയും ഇന്ന് പുറത്തുവിട്ടിരുന്നു. പാർവതി തിരുവോത്ത്, മാളവികാ മോഹനന്‍, പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ‘നച്ചത്തിരം നഗര്‍കിറത്’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. സംവിധായകന്‍ പാ രഞ്ജിത്തും തമിഴ് പ്രഭും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ