തിയേറ്ററുകളില്‍ ബാലയ്യയുടെ ആറാട്ട് ; വിജയ്യെയും അജിത്തിനെയും നിഷ്പ്രഭരാക്കി; ആദ്യ ദിന കളക്ഷന്‍ 54 കോടി

ബോക്‌സ്ഓഫിസ് കളക്ഷനില്‍ അജിത്തിനെയും വിജയ്യെയും നിഷ്പ്രഭരാക്കി ബാലയ്യയുടെ ആറാട്ട്. ജനുവരി 12ന് സംക്രാന്തി റിലീസ് ആയി തിയേറ്ററുകളിലെത്തിയ വീരസിംഹ റെഡ്ഡി ആദ്യദിനം വാരിയത് 54 കോടി രൂപയാണ് (ആഗോള കലക്ഷന്‍). സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് കലക്ഷന്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിങ് നേടുന്ന സിനിമയെന്ന റെക്കോര്‍ഡും വീര സിംഹ റെഡ്ഡി നേടിയെടുത്തു.


ആന്ധ്രപ്രദേശ്‌ തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും 38.7 കോടിയും കര്‍ണാടകയില്‍ നിന്നും 3.25 കോടിയും വാരി. ഓവര്‍സീസ് കലക്ഷന്‍ എട്ട് കോടിയും നേടുകയുണ്ടായി. ഇതിനു മുമ്പ് ബാലയ്യയുടേതായി ആദ്യദിനം ഏറ്റവുമധികം കലക്ഷന്‍ ലഭിച്ച ചിത്രം അഖണ്ഡയായിരുന്നു. 29.6 കോടിയാണ് ചിത്രം ആദ്യദിനം വാരിക്കൂട്ടിയത്.

വാരിസ് 49 കോടിയും തുനിവ് 42 കോടിയും ആഗോള കലക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. വാരിസ് തെലുങ്ക് പതിപ്പ് ഒരേ ദിവസം റിലീസ് ചെയ്യാതിരുന്നതും കലക്ഷനെ ബാധിച്ചു. തെലുങ്ക് പതിപ്പ് ജനുവരി 14നാണ് റിലീസിനെത്തുന്നത്.

രണ്ടാം ദിനവും മികച്ച കലക്ഷനാണ് രണ്ട് സിനിമകള്‍ക്കും ലഭിക്കുന്നത്. വാരിസ് കേരളത്തില്‍ നിന്നുള്ള കലക്ഷന്‍ പത്ത് കോടിയിലേക്ക് അടുക്കുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്. നാല് കോടിയാണ് ചിത്രം ആദ്യദിനം കേരളത്തില്‍ നിന്നും വാരിയത്. കേരളത്തില്‍ വാരിസ് 400 സ്‌ക്രീനുകളിലാണു റിലീസ് ചെയ്തത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ