സിനിമാ തിയേറ്ററുകളില്‍ ആവേശം മൂത്ത് അലറി വിളിക്കുന്നതും കടലാസുകഷണങ്ങള്‍ വാരി വിതറുന്നതുമെല്ലാം ആരാധകരുടെ പതിവ് രീതികളാണ്. തെലുങ്ക് സിനിമാ ആരാധകര്‍ക്ക് ആവേശം അല്‍പ്പം കൂടുതലാണ് താനും. തെന്നിന്ത്യയിലെ തീയേറ്ററുകളില്‍ ഇതൊക്കെ സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ ആരാധകരുടെ ഇത്തരം ആവേശം പണികൊടുത്തത് തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയ്ക്കും വീരസിംഹ റെഡ്ഡിയുടെ എണിയറ പ്രവര്‍ത്തകര്‍ക്കുമാണ്.
അമേരിക്കയിലെ ഒരു തീയേറ്ററിലാണ് സംഭവം. ആരാധകരുടെ അതിരുവിട്ട ആവേശപ്രകടനം മൂലം ആകസ്മികമായി, യുഎസ്എയിലെ ഒരു സിനിമാ ഹാളില്‍ വീരസിംഹ റെഡ്ഡിയുടെ പ്രദര്‍ശനം ഇന്ന് പെട്ടെന്ന് നിര്‍ത്തിവെക്കേണ്ടി വന്നു.
View this post on Instagram
തീയേറ്ററില്‍ ആവേശഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്. ഇതു സംബന്ധിച്ച് പുറത്തുവന്ന ഒരു വീഡിയോയില്‍, ഒരു തിയേറ്റര്‍ പ്രതിനിധി താന്‍ മുമ്പ് ഇത്തരമൊരു സംഭവം കണ്ടിട്ടില്ലെന്ന് ആരാധകരോട് വിളിച്ചു പറയുന്നുണ്ട്.
ആഘോഷങ്ങള്‍ക്കായി അകത്തേക്ക് വലിച്ചെറിഞ്ഞ പേപ്പറുകള്‍ക്ക് നേരെ ചൂണ്ടി അദ്ദേഹം അത് അംഗീകരിക്കാനാവില്ലെന്ന് പറയുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജനക്കൂട്ടത്തോട് തീയേറ്റര്‍ വിടാന്‍ നിര്‍ദ്ദേശിക്കുന്നതും കാണാം.
ഇന്ത്യന്‍ തീയറ്ററുകളില്‍ പേപ്പറുകള്‍ എറിയുകയും വന്യമായി ആക്രോശിക്കുകയും ചെയ്യുന്നത് ഒരു സാധാരണ പാരമ്പര്യമാണെങ്കിലും, യുഎസില്‍ ഇത് അംഗീകരിക്കപ്പെടുന്നില്ല, യുഎസില്‍ തെലുങ്ക് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് ഇത് കൂടുതല്‍ നിരാശാജനകമായ ഒരു സാഹചര്യമായി മാറുകയാണ്.