ബാലയ്യയ്ക്കായി പണം വാരിയെറിഞ്ഞ് ആരാധകര്‍, ഒരു കോടിയിൽ എത്തിച്ചത് ഏറെ പണിപ്പെട്ട്, റിപ്പോര്‍ട്ട്

തെലുങ്ക് സിനിമയുടെ വളരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഹൈദരാബാദിലെ ആര്‍ടിസി എക്‌സ് റോഡ്‌സ്. ഇവിടുത്തെ കളക്ഷന്‍ റിപ്പോര്‍ട്ടിനെ വളരെ ഗൗരവമായാണ് സിനിമാരംഗത്തുള്ളവരും ആരാധകരും ഒരു പോലെ കണക്കാക്കുന്നത്.

പ്രിയതാരങ്ങള്‍ക്കായി ആരാധകര്‍ കളക്ഷന്‍ തുക പൂര്‍ത്തിയാക്കാനായി പണപ്പിരിവ് നടത്താറുമുണ്ട്. ഇപ്പോഴിതാ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ വീരസിംഹ റെഡ്ഡിയ്ക്കുവേണ്ടി ആരാധകര്‍ ഒന്നിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

92 ലക്ഷം കളക്ഷനിലേക്ക് എത്തിയ ചിത്രത്തെ ഒരു കോടിയിലേക്കെത്തിക്കാനായി പണമെറിയുകയാണ് ആരാധകര്‍. ഇതിനായി ആരാധകരുടെ നേതൃത്ത്വത്തില്‍ പരിശ്രമം ആരംഭിച്ചിരിക്കുകയാണ്.

വലിയ ഹൈപ്പോടെയാണ് ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി തീയേറ്ററുകളിലെത്തിയത്. ആദ്യം കളക്ഷന്‍ നല്ലനിലയില്‍ മുന്നോട്ട് പോയെങ്കിലും ഫെസ്റ്റിവല്‍ ദിവസങ്ങള്‍ കഴിഞ്ഞതോടെ വലിയ ഇടിവാണ് സംഭവിച്ചത്.

‘അഖണ്ഡ’ എന്ന സിനിമയുടെ വന്‍ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ബാലകൃഷ്ണ ചിത്രമാണ് വീരസിംഹ റെഡ്ഡി. ഹണി റോസ്, ശ്രുതി ഹാസന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായത്. ലാല്‍, വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Latest Stories

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്

ടാറ്റ വേണ്ട ഇനി എംജി മതി! ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ...