തമിഴിലേക്ക് പോകുവാണോ ? ഇവിടുന്ന് ആരും വിളിക്കുന്നില്ല, ചിരി പടര്‍ത്തി ഫഹദ് ഫാസില്‍

തമിഴ് സിനിമാ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തമായിരുന്ന ഫഹദ് ഫാസില്‍. വേലൈക്കാരന്‍ ഈ ആഴ്ച്ച റിലീസ് ചെയ്യുകയാണ്. പിന്നാലെ ട്രാന്‍സിലും ഫഹദ് അഭിനയിക്കുന്നുണ്ട്.

വേലൈക്കാരന്‍ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തമിഴിലേക്ക് പോകുവാണോ എന്ന ചോദ്യത്തിന് ഇവിടുന്നാരും വിളിക്കുന്നില്ലെന്ന മറുപടി ഫഹദ് ഫാസില്‍ പറഞ്ഞത്. തമാശയായി നല്‍കിയ ഉത്തരത്തിന് പിന്നാലെ താന്‍ മലയാളത്തില്‍ ചെയ്യാന്‍ പോകുന്ന പ്രോജക്ടുകളുടെ വിശദാംശങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്.

ചിന്തിക്കുന്ന ഭാഷയില്‍ തന്നെ ഡയലോഗ് ഡെലിവറി എന്നതാണ് തനിക്ക് എളുപ്പമെന്ന് ഫഹദ് പറഞ്ഞു. മലയാളത്തിലാണെങ്കില്‍ ഇംപ്രൊവൈസ് ചെയ്യാന്‍ സാധിക്കും. മറ്റ് ഭാഷകളില്‍ അതിന് പരിമിതിയുണ്ടെന്നും ഫഹദ് ഫാസില്‍ പറഞ്ഞു. വേലൈക്കാരന്റെ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്ത് തനിക്ക് ഭാഷാ പരിമിതികളുണ്ടെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചു. പിന്നീട് പോകെ പോകെ ഭാഷയോട് പൊരുത്തപ്പെടുകയായിരുന്നെന്നും ഫഹദ് പറഞ്ഞു.

ഫഹദ് ഫാസില്‍ ഒരു ഇന്റര്‍നാഷ്ണല്‍ ആക്ടറാണെന്ന് ചെന്നൈയില്‍ പറഞ്ഞ പ്രസ്താവന കൊച്ചിയില്‍ വന്നപ്പോള്‍ ശിവകാര്‍ത്തികേയന്‍ ആവര്‍ത്തിച്ചു. ഏത് പോയിന്റിലാണ് ഫഹദ് ഒരു അന്താരാഷ്ട്ര നടനാണെന്ന് ശിവകാര്‍ത്തികേയനോട് ചോദിച്ചപ്പോള്‍, ഫഹദ് ഇടയില്‍ കയറി പറഞ്ഞത് ” അത് ശിവകാര്‍ത്തികേയന്‍ ചുമ്മാ പറഞ്ഞതാണെന്നാണ്”.

https://www.facebook.com/filmfaktory/videos/1977910755805161/

ഫഹദ് ഫാസില്‍ പ്രസ്മീറ്റ് ലൈവ് വീഡിയോ. കടപ്പാട് ഫിലിം ഫാക്ടറി