ഭഗത് മാനുവലിന്റെ 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' തിയേറ്ററുകളിലേക്ക്

കുമാര്‍ നന്ദ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍’ ചിത്രം ഡിസംബര്‍ 17ന് തിയേറ്ററുകളിലേക്ക്. എജിഎസ് മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വിനോദ് കൊമ്മേരി, രോഹിത് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.

കുടുംബത്തിന്റെ ചുമതലാബോധങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്ന കുടുംബനാഥനാല്‍ കുടുംബം അനുഭവിക്കേണ്ടി വരുന്ന കഷ്ടനഷ്ടങ്ങളും തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകളും ഇന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ എത്രത്തോളം പ്രസക്തമെന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍.

ശാന്തികൃഷ്ണ, ഭഗത് മാനുവല്‍, ആനന്ദ് സൂര്യ, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, ശശി കലിംഗ, മുരളി, പ്രജുഷ, ബേബി ഗൗരിനന്ദ, മാസ്റ്റര്‍ ഗൗതംനന്ദ, അഞ്ജു നായര്‍ , റോഷ്‌നി മധു , എകെഎസ്, മിഥുന്‍, രജീഷ് സേട്ടു, ക്രിസ്‌കുമാര്‍, ഷിബു നിര്‍മ്മാല്യം, ആലികോയ, ജീവന്‍ ചാക്ക, മധു സി. നായര്‍, കുട്ട്യേടത്തി വിലാസിനി, ബാലു ബാലന്‍, ബിജുലാല്‍, അപര്‍ണ, രേണുക, മിനി ഡേവിസ്, രേഖ, ഗീത മണികണ്ഠന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ഛായാഗ്രഹണം-അജീഷ് മത്തായി, രാജീവ് വിജയ്, എഡിറ്റിംഗ്-ശ്രീനിവാസ് കൃഷ്ണ, ഗാനരചന-വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രാജീവ് ആലുങ്കല്‍, സുഗുണന്‍ ചൂര്‍ണിക്കര, സംഗീതം-എം.കെ അര്‍ജുനന്‍, റാം മോഹന്‍, രാജീവ് ശിവ, ആലാപനം-വിധുപ്രതാപ്, കൊല്ലം അഭിജിത്ത്, ആവണി സത്യന്‍, ബേബി പ്രാര്‍ത്ഥന രതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പാപ്പച്ചന്‍ ധനുവച്ചപുരം.

ഓഡിയോ റിലീസ്-ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ശ്രീജിത് കല്ലിയൂര്‍, കല-ജമാല്‍ ഫന്നന്‍, രാജേഷ്, ചമയം-പുനലൂര്‍ രവി, വസ്ത്രാലങ്കാരം-നാഗരാജ്, വിഷ്വല്‍ എഫക്ടസ്-സുരേഷ്, കോറിയോഗ്രാഫി-മനോജ്, ത്രില്‍സ്-ബ്രൂസ് ലി രാജേഷ്, പശ്ചാത്തല സംഗീതം-രാജീവ് ശിവ, കളറിംഗ്-എം മഹാദേവന്‍.

സ്റ്റുഡിയോ-ചിത്രാഞ്ജലി, വിഎഫ്എക്‌സ് ടീം-ബിബിന്‍ വിഷ്വല്‍ ഡോണ്‍സ്, രഞ്ജിനി വിഷ്വല്‍ ഡോണ്‍സ്, സംവിധാന സഹായികള്‍-എകെഎസ്, സജിത് ബാലുശ്ശേരി, ജോസഫ് ഒരുമനയൂര്‍, വിഷ്ണു തളിപ്പറമ്പ്, സന്തോഷ് ഊരകം, പ്രൊഡക്ഷന്‍ മാനേജര്‍-സുരേഷ് കീര്‍ത്തി, വിതരണം-പല്ലവി റിലീസ്, സ്റ്റില്‍സ്-ഷാലു പേയാട്, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍ .

Latest Stories

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത

ജാമ്യം കിട്ടിയാല്‍ കേക്കുമായി ഇവര്‍ ക്രൈസ്തഭവനങ്ങളില്‍ എത്തും; പാലക്കാട്ട് ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയെന്ന് സന്ദീപ്

മെമുവിനെ സ്വീകരിക്കാൻ എംപിയും സംഘവും സ്റ്റേഷനിൽ; സ്റ്റോപ്പ്‌ അനുവദിച്ച ചെറിയനാട് നിർത്താതെ ട്രെയിൻ, പ്രതികരണവുമായി റെയിൽവേ

പ്രിയങ്കയുടേയും വിജയരാഘവന്റെയും മുന്നിലും പിന്നിലും വര്‍ഗീയ ശക്തികള്‍; പിഎഫ്‌ഐ അണികളെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ലീഗും സിപിഎമ്മും മത്സരിക്കുന്നതെന്ന് ബിജെപി