നല്ല നാളുകളെ ഓര്‍മ്മിപ്പിച്ച് 'വെള്ളേപ്പ'ത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ; വിനീതും എമിയും ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു

ഷൈന്‍ ടോം ചാക്കോ, നൂറിന്‍ ഷെരീഫ്, അക്ഷയ് രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ സംവിധാനം ചെയ്യുന്ന “വെള്ളേപ്പം” ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. വിനീത് ശ്രീനിവാസനും എമി എഡ്വിനും ചേര്‍ന്ന് ആലപിച്ച “”ആ നല്ല നാളിനി തുടരുമോ”” എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

ഡിനു മോഹന്റെ വരികള്‍ക്ക് എറിക് ജോണ്‍സനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നല്ല നാളുകള്‍ തിരികെ വരും എന്ന പ്രത്യാശയുടെ കൂടെ സന്ദേശമാണ് ഗാനം നല്‍കുന്നത്. തൃശൂരിന്റെ പ്രാതല്‍ മധുരമായ വെള്ളേപ്പത്തിന്റെയും വെള്ളേപ്പങ്ങാടിയുടെയും പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ബറോക്ക് ഫിലിംസിന്റെ ബാനറില്‍ ജിന്‍സ് തോമസും ദ്വാരക് ഉദയശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

നവാഗതനായ ജീവന്‍ ലാല്‍ ആണ് കഥയും തിരക്കഥും ഒരുക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം നടി റോമ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് വെള്ളേപ്പം. ശ്രീജിത്ത് രവി, കൈലാഷ്, സോഹന്‍ സീനുലാല്‍, വൈശാഖ് സിവി, ഫാഹിം സഫര്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രില്‍ പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് മലയാളികളുടെ എക്കാലെത്തയും പ്രിയപ്പെട്ട സംഗീത സംവിധായകരില്‍ ഒരാളായ എസ്.പി വെങ്കടേഷും, പൂമരം, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ലീല എല്‍ ഗിരീഷ്‌കുട്ടനുമാണ്. മികച്ച കലാസംവിധായാകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജ്യോതിഷ് ശങ്കര്‍ ആണ് വെള്ളേപ്പത്തിന്റെ കലാസംവിധാനം. ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂര്‍ നിര്‍വ്വഹിക്കുന്നു.

Latest Stories

വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഇതുവരെ തിരിച്ചറിയാനാകാത്ത 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചു

ആ വിഷങ്ങളാണ് എന്റെ മകനോട് പക വീട്ടിയത്, അവർ മനഃപൂർവം പണിതതാണ്; ഗുരുതര ആരോപണവുമായി സഞ്ജുവിന്റെ പിതാവ്

'ആ സിനിമ എൻ്റേതല്ല'; ചുംബന രംഗങ്ങൾ ധനുഷ് നിർബന്ധിച്ച് ഉൾപ്പെടുത്തിയതെന്ന് ഗൗതം മേനോൻ

"ക്രിസ്റ്റ്യാനോ എന്റെ സുഹൃത്താണ് പക്ഷെ ഞാൻ തിരഞ്ഞെടുക്കുന്ന മികച്ച താരം അത് ലയണൽ മെസിയാണ്"; വെയ്ന്‍ റൂണിയുടെ വാക്കുകൾ ഇങ്ങനെ

അതുകൊണ്ടാണ് ഞാൻ പെട്ടെന്ന് തിരിച്ചുവന്നത്, അല്ലെങ്കിൽ പണി കിട്ടുമായിരുന്നു; വമ്പൻ വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമി

നിയമസഭയിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ്; കയ്യിലിരുന്ന പേപ്പർ മേശയിലേക്ക് വലിച്ചെറിഞ്ഞു, സഭയിൽ അസാധാരണ സംഭവങ്ങൾ

ലോകാരോഗ്യ സംഘടനയില്‍നിന്ന് അമേരിക്ക പിന്മാറും; ഇനി സംഘടനയ്ക്ക് സാമ്പത്തിക സഹായമില്ല; ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; കടുത്ത തീരുമാനങ്ങളുമായി ട്രംപ്

പറ്റുന്ന പണിക്ക് പോയാൽ പോരെ സഞ്ജു, മലയാളി താരത്തെ ട്രോളി സൂര്യകുമാർ യാദവ്; വീഡിയോ വൈറൽ

'കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്, ഹണിറോസ് കേസിൽ ശരവേഗത്തിൽ നടപടി'; പ്രതിഷേധിച്ച് പ്രതിപക്ഷം, സഭയിൽ നിന്നും ഇറങ്ങിപ്പോയി

എന്നെ ചവിട്ടി പുറത്താക്കുമെന്ന് പലരും പറഞ്ഞു, അപ്പോഴാണ് അത്...; തുറന്നടിച്ച് ഇന്ത്യൻ സൂപ്പർതാരം