ഈ സിനിമയിലേക്ക് വന്നതില്‍ ഞാന്‍ പശ്ചാത്തപിച്ചിട്ടുണ്ട്, ഇപ്പോള്‍ ജൂഡ് ആന്തണിയെന്ന ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു: നിര്‍മ്മാതാവ്

സംവിധായകന്‍ ജൂഡ് ആന്തണിയുടെ 2018 തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രശംസിച്ച് 2018 സിനിമയുടെ നിര്‍മാതാവ് വേണുകുന്നപ്പള്ളി. ദുബായില്‍ സിനിമ കണ്ടശേഷം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മാതാവ് തന്റെ സന്തോഷം പ്രകടമാക്കിയത്. വേണുകുന്നപ്പിള്ളിയുടെ വാക്കുകളിലൂടെ:

അഞ്ചാം തീയതി റിലീസായ നമ്മുടെ സിനിമ 2018 , ഇന്നലെ വൈകുന്നേരമാണ്, ദുബായില്‍ കുടുംബവും സുഹൃത്തുക്കളൊമൊത്ത് കാണാന്‍ സാധിച്ചത്…പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ,ഏറെ തവണ സിനിമ പല ഭാഗങ്ങളായി കണ്ടിരുന്നെങ്കിലും, മുഴുവന്‍ ജോലികള്‍ക്കും ശേഷം , ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോള്‍ വലിയ അഭിമാനവും സന്തോഷവും തോന്നി , ജൂഡ് ആന്തണിയെന്ന ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനും…

സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ പല സന്ദര്‍ഭങ്ങളിലായുള്ള ജനങ്ങളുടെ കയ്യടിയും, ആരവങ്ങളും നെടുവീര്‍പ്പും ,കരച്ചിലുമെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു…സിനിമ കണ്ടതിനുശേഷമുള്ള അഭിപ്രായങ്ങളും, വികാരപ്രകടനങ്ങളും, ചില കഥാപാത്രങ്ങളുടെ ദാരുണമായ അന്ത്യമൊര്‍ത്തുളള പരിതപിക്കലുമെല്ലാം വ്യത്യസ്തമായ കാഴ്ചയില്‍ പെടുന്നു…സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ , ഷൂട്ടിങ് സമയത്തും, പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തും നടന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ മനസ്സിലൂടെ കടന്നുപോയി…മനസ്സിനെ വിഷമിപ്പിക്കുന്നതും, നിരാശപ്പെടുത്തുന്നതുമായ എത്രയോ സന്ദര്‍ഭങ്ങള്‍ എന്നാല്‍ വിജയ തീരങ്ങളിലെത്തുമ്പോള്‍ അതെല്ലാം അപ്രത്യക്ഷമാകുമെന്നുളളത് പ്രകൃതി സത്യമാണ്…

ഹോളിവുഡ് നിലവാരത്തിലേക്ക് ഈ സിനിമ ഉയര്‍ന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കില്‍, അതിന്റെ മുഴുവന്‍ ക്രെഡിറ്റും ജൂഡിനും , ഇതിലെ ടെക്‌നീഷ്യന്‍സിനും അവകാശപ്പെട്ടതാണ്…

ഒരു നല്ല സിനിമയ്ക്ക് വേണ്ടിയതിന്റെ കപ്പിത്താനായ ഡയറക്ടര്‍ , ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018…

പലപ്പോഴും പൊട്ടിത്തെറിയും, വാഗ്വാദങ്ങളും ഉണ്ടായപ്പോള്‍ ഈ സിനിമയിലേക്ക് വന്നതില്‍ ഞാന്‍ പശ്ചാത്തപിച്ചിട്ടുണ്ട്…

സിനിമയോടുള്ള ആത്മാര്‍ത്ഥമായ ആഭിമുഖ്യവും ,കാഴ്ചപ്പാടുമാണ് ഏതൊരു സംവിധായകനും വേണ്ടതെന്നുള്ളതിന്, ഏറ്റവും വലിയ തെളിവാണ് ഈ സിനിമ…പലര്‍ക്കും സിനിമാ പിടുത്തം പലതിനും വേണ്ടിയുള്ള ഉപാധിയാണ്…അതിനാല്‍ പലപ്പോഴുമവര്‍ കോംപ്രമൈസ് ചെയ്തുകൊണ്ടേയിരിക്കുന്നു…

ഇവിടെയാണ് ജൂഡ് ആന്തണിയെന്ന ഡയറക്ടര്‍ വ്യത്യസ്തനാകുന്നത്… പെര്‍ഫെക്ഷന് വേണ്ടി എത്രയടി കൂടാനും അദ്ദേഹത്തിന് മടിയില്ല…ചെയ്യുന്ന ജോലിയിലോ, ബിസിനസിലോ കാശു മുടക്കുന്നവരുടെ ആത്മാര്‍ത്ഥതയോടേയുളള അഭിപ്രായങ്ങളും ഇടപെടലുകളും അനിവാര്യമാണ് , മലയാള സിനിമാ ലോകം അതത്ര ഇഷ്ടപ്പെടുന്നില്ലെങ്കിലും!

ഞാന്‍ സഹകരിക്കുന്ന ആറാമത്തെ സിനിമയാണിത്…ആദ്യത്തെ സിനിമ എനിക്കെപ്പോഴും പ്രിയപ്പെട്ടതും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്…

ഇപ്പോഴുമാ സിനിമയുടെ പേര് പറഞ്ഞ്, ഒരുപറ്റമാളുകള്‍ സോഷ്യല്‍ മീഡിയയില്‍ കളിയാക്കുന്ന കാണാം…അവരുടെ ചേതോവികാരത്തിന്റെ കാരണം അജ്ഞാതമാണ്…

മാളികപ്പുറത്തിന്റെയും, 2018 ന്റെയും അഭൂതപൂര്‍വമായ വിജയത്തിന്, ദൈവത്തോടും ,നിങ്ങള്‍ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു… അമിതാഹ്ലാദം ഒരിക്കലുമില്ല…

കളം വിടുന്നതിന് മുന്നേ , ഒരു വിജയം എനിക്ക് അനിവാര്യമായിരുന്നു…എന്നാല്‍ ഇപ്പോള്‍ മനസ്സ് പറയുന്നു, ഒരു ഹാട്രിക്കനു ശേഷം തീരുമാനിക്കാമെന്ന്…

ആത്മാര്‍ത്ഥതക്കും ,സത്യസന്ധമായ കാഴ്ചപ്പാടുകള്‍ക്കും മലയാള സിനിമയില്‍ അത്രയൊന്നും ഇടമില്ലെന്ന് തോന്നി തുടങ്ങിയിരിക്കുന്നു…ഇനി ചാവേറിനായുള്ള കാത്തിരിപ്പ്.

Latest Stories

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍