വെട്രിമാരൻ- വിജയ് കോമ്പോ വരില്ല; പുതിയ ചിത്രത്തിൽ മറ്റൊരു സൂപ്പർ താരം

സൂര്യയെ നായകനാക്കി തമിഴ്നാട്ടിലെ ജല്ലിക്കെട്ട് പ്രമേയമായി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’ സി. എസ് ചെല്ലപ്പയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. വാടിവാസലിന് ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് വെട്രിമാരൻ ഒരുക്കുന്നതെന്ന റിപ്പോർട്ടുകളുണ്ടായയിരുന്നു.

എന്നാൽ ഇപ്പോഴിതാ വാടിവാസലിന് ശേഷമുള്ള വെട്രിമാരൻ ചിത്രത്തിൽ നായകനായി രാഘവ ലോറൻസ് എത്തിയിരിക്കുകയാണ്. ലോറൻസ് തന്നെയാണ് വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. വെട്രിമാരൻ എഴുതിയ ഒരു ഗംഭീര സിനിമയിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ വളരെ സന്തോഷവാനും ആവേശഭരിതനുമാണെന്നാണ് നിർമ്മാതാവ് എസ് കതിരേശനും വെട്രിമാരനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലോറൻസ് കുറിച്ചത്. കൂടാതെ വിജയ്മായുള്ള സിനിമ ഇനി നടക്കില്ലെന്നും വെട്രിമാരൻ അടുത്തിടെ ഒരു അവാർഡ് നിശയിൽ പറഞ്ഞിരുന്നു.

അതേസമയം സൂരി, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ വിടുതലൈ പാർട്ട് 1 ആയിരുന്നു വെട്രിമാരന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കൂടാതെ ചിത്രത്തിന്റെ രണ്ടാം ഭാഗം റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു.

വേൾഡ് പ്രീമിയറിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പ്രദർശനത്തിന് ശേഷം 5 മിനിറ്റോളം കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചുകൊണ്ടാണ് ചിത്രത്തിന് ആദരം നേർന്നത്. വിടുതലൈ പാർട്ട് 2 ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജിഗർതണ്ട ഡബിൾ എക്സ്’ ആയിരുന്നു രാഘവ ലോറൻസിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?