തിയേറ്ററില്‍ ഇല്ലാത്ത രംഗങ്ങള്‍ ഒ.ടി.ടിയില്‍ എത്തും; വെട്രിമാരന്റെ 'വിടുതലൈ' ഒ.ടി.ടി റിലീസ് തിയതി പുറത്ത്

വെട്രിമാരന്റെ ‘വിടുതലൈ’ ഒ.ടി.ടിയിലേക്ക്. തിയേറ്ററില്‍ ഗംഭീരപ്രകടനം കാഴ്ത വെച്ച ചിത്രം ഏപ്രില്‍ 28ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്യും. സീ ഫൈവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാര്‍ച്ച് 31ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

തിയേറ്ററില്‍ റിലീസ് ചെയ്ത പതിപ്പില്‍ ഇല്ലാതിരുന്ന ഭാഗങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി കൂടുതല്‍ ദൈര്‍ഘ്യമുള്ള പതിപ്പായിരിക്കും ഒ.ടി.ടിയില്‍ എത്തുക. അടിച്ചമര്‍ത്തപ്പെടുന്നവരുടെ കഥയാണ് വിടുതലൈ. ഹാസ്യതാരമായ സൂരിയുടെ ആദ്യ നായക വേഷമാണ് വിടുതലൈയിലേത്.


സൂരിയുടെ പ്രകടനം ഏറെ പ്രശംസയും നേടിയിരുന്നു. ചിത്രത്തിന്റെ ആമുഖം മാത്രമാണ് ആദ്യ ഭാഗം പറഞ്ഞു വെച്ചിരിക്കുന്നത്. സൂരി അഭിനയിച്ച കുമരേശന്‍ എന്ന കഥാപാത്രത്തിലൂടെ വിജയ് സേതുപതിയുടെ പെരുമാളിന്റെയും നാടിന്റെയും കഥ പൂര്‍ണമായും രണ്ടാം ഭാഗത്തിലൂടെയാണ് കാണിക്കുക.

15 വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുന്ന സ്വപ്ന പദ്ധതി 40 കോടി ബജറ്റിലാണ് വെട്രിമാരന്‍ ഒരുക്കിയത്. ചിത്രത്തിലെ ഓപ്പണിംഗ് ഷോട്ടിലെ റെയില്‍ പാളം സ്ഫോടക വസ്തു വെച്ച് തകര്‍ക്കുന്ന നിര്‍ണായക സീന്‍ എടുക്കാന്‍ എട്ട് കോടി രൂപയാണ് ചിലവഴിച്ചത്.

ബി ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് വിടുതലൈ ഒരുക്കിയത്. ഗൗതം മേനോന്‍, ഭവാനി ശ്രീ, രാജിവ് മേനോന്‍, ബാലാജി ശക്തിവേല്‍, ഇളവരസ്, ശരവണ സബിയ, ചേതന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍