രജനിക്ക് നൂറ് കോടിക്കും മുകളില്‍ പ്രതിഫലം, ബച്ചന് വളരെ കുറവ്; 'വേട്ടയ്യനാ'യി മഞ്ജുവും ഫഹദും വാങ്ങുന്നത് ഇത്രയും! കണക്ക് പുറത്ത്

ഏറെ പ്രത്യേകതകളോടെയാണ് രജനികാന്ത് ചിത്രം ‘വേട്ടയ്യന്‍’ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒക്ടോബര്‍ 10ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്. ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ശ്രദ്ധ നേടുന്നത്. കോയ്മോയ് എന്ന വെബ്‌സൈറ്റ് ആണ് താരങ്ങളുടെ പ്രതിഫല കണക്ക് പുറത്തുവിട്ടത്.

ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രജനികാന്ത് തന്നെയാണ്. താരം 125 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. അമിതാഭ് ബച്ചന്‍ വാങ്ങുന്നത് 7 കോടി രൂപയാണ്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒരു സ്‌ക്രീനില്‍ ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

പുഷ്പ, മാമന്നന്‍, ആവേശം തുടങ്ങിയ ചിത്രങ്ങളിലൂടെ താരമൂല്യം ഉയര്‍ന്ന ഫഹദ് ചിത്രത്തിനായി 4 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. പാട്രിക് എന്ന കള്ളന്‍ കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. അഞ്ച് കോടി രൂപയാണ് നടന്‍ റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്.

മൂന്ന് കോടി രൂപയാണ് സിനിമയില്‍ മഞ്ജു വാര്യരുടെ പ്രതിഫലം. ചിത്രത്തില്‍ ഏറ്റവും കുറവ് പ്രതിഫലം നടി റിതിക സിംഗിനാണ്. 25 ലക്ഷം രൂപയാണ് ചിത്രത്തിനായി റിതിക വാങ്ങുന്നത്. വേട്ടയ്യനില്‍ ഒരു പ്രധാന കഥാപാത്രത്തെ തന്നെയാണ് റിതിക അവതരിപ്പിക്കുന്നത്.

അതേസമയം, ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് ആയാണ് രജനി വേഷമിടുന്നത്. എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. സിനിമയില്‍ രജനികാന്തിന്റെ ഭാര്യ ആയാണ് മഞ്ജു വാര്യര്‍ വേഷമിടുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി