20-ാം ദിനത്തിലും തിയേറ്ററുകളില്‍ ബാലന്‍ വക്കീലിന്റെ ജൈത്രയാത്ര; മലയാളത്തിലെ ആദ്യസംരംഭം വലിയ വിജയമായതിന്റെ സന്തോഷം പങ്കിട്ട് വയാകോം 18

ഒരിടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ദിലീപ് വീണ്ടും വക്കീല്‍ കുപ്പായം അണിഞ്ഞ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പുറത്തിറങ്ങി ഇരുപതാം ദിനത്തിലും തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ബാലന്‍ വക്കീല്‍. ഇപ്പോഴിതാ വിജയത്തിലുള്ള സന്തോഷം ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വയാകോം 18 നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്്. മലയാളത്തിലെ തങ്ങളുടെ കന്നി സംരംഭം വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്നും ഇനിയും ചിത്രം കാണാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ തിയേറ്ററുകളില്‍ തന്നെ പോയി കാണണമെന്നും വയാകോം കുറിച്ചു.

.നേരത്തെ സിനിമ പുറത്തിറങ്ങിയ അഞ്ചു ദിവസത്തിനുളളില്‍ പത്ത് കോടി കളക്ഷന്‍ നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെയും പിന്തുണയാണ് ചിത്രത്തിന് വലിയ വിജയം സമ്മാനിച്ചിരിക്കുന്നത്.

Read more

ടു കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. സിദ്ധിഖ്,അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍, ലെന, രഞ്ജി പണിക്കര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി.