മരട് ഫ്‌ളാറ്റിന് മറവില്‍ കേരളം തിരിച്ചറിയാതെ പോയ സത്യങ്ങളുമായി ;വിധി (ദി വെര്‍ഡിക്ട്) നാളെ എത്തും

ആഗ്രഹിച്ചും മോഹിച്ചും സ്വന്തമായി ഫ്‌ളാറ്റ് എന്ന സ്വപ്നത്തില്‍ എത്തി ചേര്‍ന്ന ശേഷം, ചില ചതികളും മറ്റും നടന്ന് കോടതി വിധിയെ തുടര്‍ന്ന് തങ്ങളുടെ മോഹഭവനം ഒഴിഞ്ഞു പോവാന്‍ മുന്നൂറ്റി അന്‍പത്തിഏഴോളം കുടുംബങ്ങള്‍ നിര്‍ബന്ധിതരാവുന്നു. തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്ന് നിര്‍മ്മിച്ച് കണ്ണന്‍ താമരാക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘വിധി (ദി വെര്‍ഡിക്ട്) എന്ന ചിത്രം പറയാന്‍ പോകുന്നത്.

അനൂപ് മേനോനും ഷീലു എബ്രഹാമും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോൾഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

‘മരട് 357’എന്നായിരുന്നു ചിത്രത്തിന്റെ ആദ്യം തീരുമാനിച്ച പേര് തുടര്‍ന്ന് കേസ് ഹൈക്കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍ വിചാരണയ്ക്ക് ശേഷം തീരുമാനം എടുക്കാനായി മന്ത്രാലയത്തിന് കൈമാറിയിരുന്നു. വിചാരണയ്ക്ക് ശേഷം ചിത്രത്തിന്റെ പേര് മാറ്റണമെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു.

കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ‘മരട് 357’ എന്ന പേര് മാറ്റി ‘വിധി-(ദി വെര്‍ഡിക്ട്) എന്നാക്കിയിരുന്നു. സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍