മാറ് മറച്ചില്ലെങ്കില്‍ തുറിച്ചു നോക്കുക തന്നെ ചെയ്യും, വിദ്യാബാലനെതിരെ സൈബര്‍സദാചാരവാദികള്‍

 

ബോളിവുഡ് നടി വിദ്യാബാലന്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ സൈബര്‍ സദാചാരവാദികളുടെ ആക്രമണം. ദാബു റത്‌നാനിയുടെ 2018 കലണ്ടറിനായി എടുത്ത ഫോട്ടോയാണ് വിദ്യ ഷെയര്‍ ചെയ്തത്. ഇതിനു പിന്നാലെ കൂട്ടത്തോടെ തെറിവിളികളുമായി സൈബര്‍ ഗുണ്ടകളെത്തുകയായിരുന്നു.
മുന്‍പ് തന്റെ ശരീരത്തിലേയ്ക്കു ഒരു ജവാന്‍ തുറിച്ചു നോക്കിയതിനെപ്പറ്റി വിദ്യ പറഞ്ഞകാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു മിക്ക പോസ്റ്റുകളും. തന്റെ മാറിടത്തിലേയ്ക്ക് ജവാന്‍ തുറിച്ചു നോക്കിയതായി അന്ന് വിദ്യ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും അത് ഷെയര്‍ ചെയ്ത് നാട്ടുകാരെ മുഴുവന്‍ കാണിക്കുകയും ചെയ്യുന്ന നിങ്ങളാണോ ജവാന്‍ തുറിച്ചു നോക്കി എന്ന് പരാതിപ്പെടുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം .

Read more

ഇത്തരത്തിലുള്ള ഫോട്ടോകള്‍ പോസ്റ്ര് ചെയ്തിട്ട് അതില്‍ നോക്കരുത് എന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ അന്നു പറഞ്ഞ കാര്യങ്ങള്‍ മറ്റൊരു തരത്തില്‍ വളച്ചൊടിച്ച് നടിയെ ആക്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു മറ്റുചിലരുടെ പക്ഷം.